മാർ ജോസ് പുത്തൻവീട്ടിലിന് സ്വീകരണം
Saturday, November 9, 2019 3:26 PM IST
ന്യൂഡൽഹി: ഫരീദാബാദ്- ഡൽഹി രൂപതയുടെ നിയുക്ത സഹായ മെത്രാനായി നിയമിതനായിരിക്കുന്ന മാർ ജോസ് പുത്തൻവീട്ടിലിന് രൂപതയുടെ നേൃത്വത്തിൽ സ്വീകരണം നൽകുന്നു. നവംബർ 10ന് (ഞായർ) വൈകുന്നേരം നാലിന് രൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സാന്തോം ബൈബിൾ കൺവൻഷനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ സ്വീകരണം നൽകും.

അനുമോദന യോഗത്തിൽ സീറോ മലബാർ രൂപത മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അപ്പസ്റ്റോലിക് ന്യുൺഷ്യോ ജിയാംബാത്തിസ്ഥ ഡിക്വത്രോ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മെത്രാന്മാർ, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്