കേളിയിലെ കലാകാരിക്ക് കേരള സര്‍ക്കാരിന്റെ അംഗീകാരം
Sunday, November 10, 2019 3:20 PM IST
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കേരളാ സര്‍ക്കാര്‍ ഡല്‍ഹിയിലെ കേരളാ ഹൗസില്‍ നടത്തിയ കവിതാ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദേവികാ തമ്പി, ഡല്‍ഹിയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ 'കേളി'യിലെ അംഗവും ആര്‍.കെ. പുരം കേരള സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമാണ്.

ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങി വിവിധ നാട്യ കലകളില്‍ മികവു പുലര്‍ത്തിയ ദേവിക ഡല്‍ഹിയിലെ അറിയപ്പെടുന്ന ഒരു ഗായിക കൂടിയാണ്.

അച്ഛന്‍ തമ്പി ജി. ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥനും അമ്മ സിന്ധു തമ്പി എയിംസിലെ സ്റ്റാഫ് നേഴ്‌സുമാണ്.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി