അലുമ്‌നി അസോസിയേഷൻ വാർഷിക ദിനം ആഘോഷിച്ചു
Tuesday, November 19, 2019 5:55 PM IST
ബംഗളൂരു: വയനാട് ഗവൺമെന്‍റ് എൻജിനിയറിംഗ് കോളജ് അലുമിനി അസോസിയേഷൻ ബംഗളൂരു ചാപ്റ്റർ വാർഷിക ദിനം ഇന്ദിരാ നഗറിലുള്ള ഇസിഎ ഹാളിൽ നടന്നു. പ്രശസ്ത നടിയും നർത്തകിയുമായ ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു. ഷമീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. മൈടെൽ എച്ച്ആർ ഡയറക്ടർ സജ്ന, കണ്ണൂർ എൻജിനിയറിംഗ് കോളജ് അലുമ്നി അസോസിയേഷൻ ബംഗളൂരു ചാപ്റ്റർ ചെയർമാൻ ഷഗീഷ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. അർജുൻ സുന്ദരേശൻ, തൻസീലാ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഷമീർ അഹമ്മദാണ് രക്ഷാധികാരി. അർജുൻ സുന്ദരേശൻ (ചെയര്‍മാന്‍), ഷിമി (വൈസ് ചെയര്‍മാന്‍), നൗഫൽ (സെക്രട്ടറി), സുധീപ് (ജോയിന്‍റ് സെക്രട്ടറി), തൻസീലാ (ട്രഷറര്‍), മിഥുൻ (ജോയിന്‍റ് ട്രഷറര്‍) എന്നിവർക്കൊപ്പം ഇരുപതംഗകമ്മിറ്റിയും രൂപികരിച്ചു.

വാർഷികാഘോഷത്തോടനുബന്ധിച്ച് സംഗീതസായാഹ്നവും അരങ്ങേറി. പ്രമുഖ ഷർട്ട് കമ്പനി ആയ അഡ്‌നോസ് സ്പോൺസർ ആയിരുന്നു.