മാര്‍പാപ്പയുടെ തായ് ലന്‍ഡ് സന്ദര്‍ശനം ആരംഭിച്ചു
Wednesday, November 20, 2019 10:39 PM IST
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പായുടെ തായ് ലന്‍ഡ് സന്ദര്‍ശം നവംബര്‍ 20, 21, 22 തീയതികളിൽ നടക്കും. മാര്‍പാപ്പയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്‍റെ മുപ്പത്തിരണ്ടാം വിദേശ പര്യടനമാണിത്.

റോമില്‍ നിന്ന് ബാങ്കോക്കിലേക്ക് 9352 കിലോമീറ്ററാണ് ദൂരം, പൂര്‍ത്തിയാക്കാന്‍ പതിനൊന്നര മണിക്കൂര്‍. സമയ വ്യത്യാസം കൂടി കണക്കാക്കിയാല്‍ ആറര മണിക്കൂര്‍കൂടി അധികമാകും.ബുധനാഴ്ച ഉച്ചയ്ക്ക് അദ്ദേഹം ബാങ്കോക്കിലെത്തും.

യാത്രയുടെ വിജയത്തിനായി ചൊവ്വാഴ്ച രാവിലെ സാന്താ മരിയ മജിയോറിലെ റോമന്‍ ബസിലിക്കയില്‍ പതിവുപോലെ മാര്‍പാപ്പ പ്രാര്‍ഥനയും നടത്തിയിരുന്നു.

തായ് ലന്‍ഡ് സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ജപ്പാനിലേക്ക് യാത്ര തിരിക്കും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍