വടം വലി മത്സര വിജയികൾ
Monday, November 25, 2019 9:17 PM IST
ന്യൂഡൽഹി: ലിറ്റിൽ ഫ്ലവർ ചർച്ച് ലാഡോ സരായ് - DSYM യൂണിറ്റിന്‍റെ നേതൃത്വത്തിൽ നടന്ന വടം വലി മത്സരത്തിന്‍റെ ഉദ്ഘാടനം ഫാ.ജോസ് കന്നുംകുഴി നിർവഹിച്ചു.

11 ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റിൽ ലിറ്റിൽ ഫ്ലവർ ചർച്ച് ബി ടീം ലാഡോ സരായ്, ഫാത്തിമ മാതാ ചർച്ച് ജസോള, ലിറ്റിൽ ഫ്ലവർ ചർച്ച് എ ടീം ലാഡോ സരായ്, സെന്‍റ് പീറ്റേഴ്സ് ചർച്ച് ആർകെ പുരം എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വനിതാ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ചർച്ച് ബി ടീം ലാഡോ സരായ്, സെന്‍റ് ജോർജ് സീറോ മലങ്കര കാത്തലിക് ചർച്ച് മയൂർ വിഹാർ, ലിറ്റിൽ ഫ്ലവർ ചർച്ച് എ ടീം ലാഡോ സരായ്, ലിറ്റിൽ ഫ്ലവർ ചർച്ച് സി ടീം ലാഡോ സരായ് എന്നീ ടീമുകളും യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വിജയികൾക്ക് ഫാ. ജോസ് കന്നും കുഴി എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്