ഒൗ​ഡി കന്പനി 9500 ജീവനക്കാരെ പി​രി​ച്ചു​വി​ടു​ന്നു
Wednesday, November 27, 2019 10:56 PM IST
ബ​ർ​ലി​ൻ: കാ​ർ നി​ർ​മാ​ണ രം​ഗ​ത്തെ വ​ന്പ​ൻ​മാ​രാ​യ ഒൗ​ഡി കന്പനി ജ​ർ​മ​നി​യി​ൽ മാ​ത്രം 9500 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നി​ച്ചു. 2025നു​ള്ളി​ൽ പി​രി​ച്ചു​വി​ട​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഇ​ല​ക്ട്രി​ക് കാ​ർ നി​ർ​മാ​ണ രം​ഗ​ത്ത് കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്പോ​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന ഭീ​മ​മാ​യ ചെ​ല​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ങ്ങ​നെ​യൊ​രു നീ​ക്കം. ജീ​വ​ന​ക്കാ​രെ കു​റ​യ്ക്കാ​ൻ ഏ​ർ​ലി റി​ട്ട​യ​ർ​മെ​ന്‍റ് പ്രോ​ഗ്രാ​മും ഏ​ർ​പ്പെ​ടു​ത്തും.

അ​തേ​സ​മ​യം, ഇ​ല​ക്ട്രോ​ണി​ക് ഡി​ജി​റ്റൈ​സേ​ഷ​ൻ രം​ഗ​ത്തെ ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യി 2000 പേ​രെ പു​തു​താ​യി നി​യ​മി​ക്കാ​നാ​ണ് ഫോ​ക്സ് വാ​ഗ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇം​ഗോ​ൾ​സ്റ്റാ​റ്റ്, നെ​ക്കാ​ർ​സം ഫാ​ക്റ്റ​റി​ക​ളി​ൽ നി​ന്നാ​ണ് ഓ​ഡി തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​ത്. ബാ​ക്കി വ​രു​ന്ന അ​ന്പ​തി​നാ​യി​രം ജീ​വ​ന​ക്കാ​രു​ടെ ജോ​ലി സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്നും ക​ന്പ​നി ഉ​റ​പ്പു ന​ൽ​കു​ന്നു.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ