വിയന്നയില്‍ ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ കണ്‍വൻഷൻ ലോഗോ പ്രകാശനം ചെയ്തു
Thursday, November 28, 2019 5:17 PM IST
വിയന്ന: വേൾഡ് മലയാളി ഫെഡറേഷന്‍റെ രണ്ടാമത് ഗ്ലോബൽ കൺവൻഷന്‍റെ ലോഗോ പ്രകാശനം ചെയ്തു. ജനുവരി ആദ്യം ബംഗളുരുവിൽ നടക്കുന്ന രണ്ടാമത് ഗ്ലോബൽ സമ്മേളനത്തിന്‍റെ ഭാഗമായി തയാറാക്കിയ ലോഗോ, അംഗങ്ങൾക്കിടയിൽ നടന്ന മത്സരത്തിലൂടെയാണ് തെരഞ്ഞെടുത്തത്.

സംഘടനയുടെ ഗ്ലോബൽ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ കോഓർഡിനേറ്റർ വർഗീസ് പഞ്ഞിക്കാരൻ എന്നിവർ ചേർന്നു പ്രകാശനകർമം നിർവഹിച്ചു. യോഗത്തിൽ ഓസ്ട്രിയ പ്രസിഡന്‍റ് ടോമിച്ചൻ പാറുകണ്ണിൽ, കോഓർഡിനേറ്റർ ജേക്കബ് കീക്കാട്ടിൽ, സെക്രട്ടറി രജി മേലഴകത്ത്, ചാരിറ്റി കോഓർഡിനേറ്റർ പോൾ കിഴക്കേക്കര, എ‌രോപേ സെക്രട്ടറി മാത്യു ചെറിയൻകാലയിൽ, പിആർഒ സിറോഷ് ജോർജ് എന്നിവർ പങ്കെടുത്തു. മാരാരിക്കുളം സെന്‍റ് അഗസ്റ്റിൻ സ്കൂളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്ന ഗ്ലോബൽ പ്രോജക്ടിനെക്കുറിച്ചു യോഗം ചർച്ച ചെയ്തു.

2020 ജനുവരി 3,4 തീയതികളിൽ ബംഗളുരുവിൽ നടക്കുന്ന ഗ്ലോബൽ സമ്മേളനത്തിന്‍റെ രജിസ്‌ട്രേഷനും ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി ഗ്ലോബൽ ചെയർമാൻ അറിയിച്ചു.

വിവരങ്ങൾക്ക്: +917829008410

റിപ്പോർട്ട്: ജോബി ആന്‍റണി