ഭജന നടത്തി
Saturday, November 30, 2019 5:22 PM IST
ന്യൂ ഡൽഹി: മയൂർ വിഹാർ ഫേസ്-1 ലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടക്കുന്ന മണ്ഡല പൂജാ മഹോത്സവാഘോഷങ്ങളുടെ ഭാഗമായി ശബരീശ സന്നിധിയിൽ ചില്ലാ അയ്യപ്പ പൂജാ സമിതി നവംബർ 30നു രാവിലെ ഭജന അവതരിപ്പിച്ചു.

സന്തോഷ് നാരങ്ങാനം, ശാന്തകുമാർ ശൂരനാട്, ടി.കെ. മുരളീധരൻ ആറന്മുള, ചിത്രാ വേണുധരൻ, സുധീർമോൻ വൈക്കം, പാർവതി നാരായണൻകുട്ടി എന്നിവർ ഗാനങ്ങൾ ആലപിച്ചു. മാസ്റ്റർ വിഷ്‌ണു എസ്. കുമാർ (ഡോളക്ക്), അനീഷ് ശൂരനാട് (ഗഞ്ചിറ), ആർ.കെ. പിള്ള കൊല്ലം എന്നിവരായിരുന്നു പിന്നണിയിൽ.

മണ്ഡല കാല ആരംഭ ദിനമായ വൃശ്ചികം ഒന്നു മുതൽ ക്ഷേത്രാങ്കണത്തിലെ ശബരീശ സന്നിധിയിലും ഓഡിറ്റോറിയങ്ങളിലുമായി നടന്നു വരുന്ന വിവിധ കലാ പരിപാടികൾ മണ്ഡലകാല സമാപന ദിനമായ ഡിസംബർ 27 വരെ നീണ്ടു നിൽക്കും.

റിപ്പോർട്ട്:പി.എൻ. ഷാജി