നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ മലയാള ഭാഷാ പഠനത്തിനു തിരി തെളിയുന്നു
Wednesday, December 4, 2019 7:42 PM IST
ന്യൂകാസിൽ :കേരള സംസ്ഥാന സർക്കാരിന്‍റെ 'മലയാള മിഷൻ' പ്രവർത്തനങ്ങളുമായി കൈ കോർത്തുകൊണ്ട് യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ "സമീക്ഷ' യുടെ നോർത്ത് ഈസ്റ്റ് ബ്രാഞ്ച് ഡിസംബർ 7 ന് (ശനി) രാവിലെ 11 ന് ന്യൂകാസിലിൽ മലയാളം ക്ലാസിനു തുടക്കം കുറിക്കുന്നു.

സമീക്ഷ നോർത്ത് ഈസ്റ്റ് ബ്രാഞ്ച് പ്രസിഡന്‍റ് ടോജിൻ ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗം ഫാ. സജി തോട്ടത്തിൽ മലയാളം ക്ലാസിന്‍റെ ഉദ്ഘാടനം നിർവഹിക്കും. ലോക കേരളസഭയിൽ നിന്നും മലയാളം മിഷനിൽ നിന്നും സമീക്ഷയിൽനിന്നും പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്‌ഘാടന പൊതുയോഗത്തിൽ പങ്കെടുക്കും. മലയാളം മിഷൻ യുകെ സെക്രട്ടറി എബ്രഹാം കുര്യൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും.

ലോക കേരളസഭാംഗവും സമീക്ഷ യുകെ ദേശീയ പ്രസിഡന്‍റുമായ സ്വപ്ന പ്രവീൺ, സമീക്ഷ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി മലയാളം മിഷൻ യുകെയുടെ വൈസ് പ്രസിഡന്‍റ് ഡോ. സീന ദേവകി ന്യൂകാസിലിലെ വിവിധ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികൾ എന്നിവർ സംസാരിക്കും. മലയാളം ക്ലാസിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ജിജു സൈമൺ സീമ സൈമൺ , ആഷിഖ് എന്നിവർ നേതൃത്വം കൊടുക്കുന്ന വ്യക്തിത്വ വികസന ക്ലാസ്സുകളും കരിയർ ഡെവലപ്മെന്‍റ് ക്ലാസുകളും ഉണ്ടായിരിക്കും. നോർത്ത് ഈസ്റ്റ് റീജണൽ ആദ്യമായി സംഘടിപ്പിക്കുന്ന ഈ മലയാളം ക്ലാസ് ഉദ്ഘാടന സമ്മേളനം വൻ വിജയമാക്കി തീർക്കുവാൻ സമീക്ഷ ദേശീയ സമിതി അംഗം ബിജു ഗോപിനാഥ് സമീക്ഷ നോർത്ത് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എൽദോസ് പോൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗത സംഘമാണ് കഴിഞ്ഞ കുറച്ചു ആഴ്ചകളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

ന്യൂകാസിലിലെയും സമീപപ്രദേശങ്ങളിലെയും മലയാളികൾക്ക് സുപരിചിതനായ ശ്രീ മധു ഷണ്മുഖൻ ആണ് സ്കൂളിന്റെ രക്ഷാധികാരി.

മലയാളം ക്ലാസ്സ് ഉദ്ഘാടന സമ്മേളനം നടക്കുന്ന വേദിയുടെ അഡ്രസ് താഴെ ചേർക്കുന്നു.

English Martyrs Church Hall , 176 Stamfordham Road,
Newcastle upon Tyne. NE5 3JR
വിദ്യാർത്ഥി രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക