അയർലൻഡിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
Thursday, December 5, 2019 8:45 PM IST
ഡബ്ലിൻ: മലയാളി നഴ്സിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ഡബ്ലിൻ സെന്‍റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് മേരി കുര്യാക്കോസിനെ (ലിൻസി - 27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് അശോകപുരം സ്വദേശിനിയാണ്. താലയിലുള്ള വാടകവീട്ടിൽ കൂടെ താമസിക്കുന്നവരാണ് മേരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അടുത്ത മാസം വിവാഹം ഉറപ്പിച്ചിരുന്ന മേരി നാട്ടിലേക്കു പോകുവാനുള്ള ഒരുക്കത്തിലായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.

റിപ്പോർട്ട് : ജയ്സണ്‍ കിഴക്കയിൽ