കെഎൻഎസ്എസ് മലയാളം ക്ലാസുകൾ ആരംഭിച്ചു
Saturday, December 14, 2019 4:38 PM IST
കെഎൻഎസ്എസ് മത്തിക്കരെ മഹിളാ വിഭാഗം ഐശ്വര്യയുടെ നേതൃത്വത്തിൽ മൂന്നാമത് മലയാളം ക്ലാസുകൾ കരയോഗം കാര്യാലയത്തിൽ ആരംഭിച്ചു. കുട്ടികളുടെ സൗകര്യാർഥം ക്ലാസുകൾ ക്രമപ്പെടുത്തുമെന്ന് ആർ.വിജയലക്ഷ്മി അറിയിച്ചു. മലയാളം മിഷൻ സെക്രട്ടറി ടോമി, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ശ്രീരാജ്, സി.എച്ച്. പദ്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു.

ചടങ്ങിൽ ബാലവിഭാഗം പൂമൊട്ടുകളിലെ കുട്ടികൾക്ക് വേണ്ടി നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്കു സമ്മാന വിതരണം നടത്തി. കരയോഗം പ്രസിഡന്‍റ് ശ്രീകുമാർ കുറുപ്പ്, സെക്രട്ടറി ടി. ദാസ്, ബോർഡ് അംഗം ആർ. മോഹൻദാസ്, രാജഗോപാൽ, തങ്കമണി, ശാന്ത മനോഹർ, സംഗീത ശ്രീകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.

മലയാളം ക്ലാസ്സുകളെപ്പറ്റി കൂടുതൽ അറിയാൻ ബന്ധപ്പെടേണ്ട നമ്പർ:9481245747