ലാഡോ സരായ് - അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ 20 ന്
Thursday, December 19, 2019 9:11 PM IST
ന്യൂ​ഡ​ൽ​ഹി: ലാഡോ സരായ് - അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യു​ള്ള ക​രോ​ൾ സർവീസ് ഡി​സം​ബ​ർ 20 (വെള്ളി) മു​ത​ൽ ആരംഭിക്കും.

വൈ​കു​ന്നേ​രം 6.00 ന് സെന്‍റ് പോൾ, സെന്‍റ് ചാവറ കു​ടും​ബ യൂ​ണി​റ്റുകളിലും 21 നു ​(ശനി) വൈ​കു​ന്നേ​രം 5.30 ന് സെന്‍റ് തോമസ്, സെന്‍റ് ഫ്രാൻസിസ് അസീസി, സെന്‍റ് ജോസഫ്, സെന്‍റ് ആന്‍റണി, സെന്‍റ് മദർ തെരേസാ, സെന്‍റ് പോൾ, സെന്‍റ് സെബാസ്റ്റ്യൻ, സെന്‍റ് മറിയം ത്രേസ്യ എന്നീ കു​ടും​ബ യൂ​ണി​റ്റുകളിലും 22 നു ​ സെന്‍റ് എവുപ്രാസ്യ, ബ്ലെസഡ് കുഞ്ഞച്ചൻ, സെന്‍റ് ജോർജ്, സെന്‍റ് മേരീസ്, സെന്‍റ് ജൂഡ്, സെന്‍റ് അൽഫോൻസ കുടുംബ യൂണിറ്റുകളിലും ന​ട​ക്കും.

ക്രി​സ്മ​സിന്‍റെ തി​രു​ക്ക​ർമ​ങ്ങ​ൾ 24നു (ചൊവ്വ) രാത്രി 8 ന് അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ദേവാ​ല​യത്തിൽ നടക്കും. തിരുപ്പിറവി ശുശ്രൂഷ, ആഘോഷപൂർവമായ വിശുദ്ധ കുർബാന, കാരോൾ​ ഗാനം, കേ​ക്ക് വി​ത​ര​ണം എ​ന്നി​വ നടക്കും.

25 നു (ബുധൻ) ​രാ​വി​ലെ 7 ന് ലാഡോ സരായ് ലിറ്റിൽ ഫ്ലവർ ചാപ്പലിൽ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

29 നു ഉച്ച കഴിഞ്ഞു 2 ന് അന്ധേരിയ മോഡിൽ ഇടവകയിലെ കുടുംബ യൂണിറ്റുകൾ തമ്മിലുള്ള കാരോൾ ഗാന മത്സരം നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്