ഫാ.ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യനം "വചനാഭിഷേകം 2020’ മാർച്ച് 20,21, 22, 23 തീയതികളിൽ
Saturday, December 21, 2019 4:17 PM IST
മെൽബണ്‍: പ്രശസ്ത വചനപ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം "വചനാഭിഷേകം 2020’ മാർച്ച് 20, 21, 22, 23 തീയതികളിൽ മെൽബണിനടുത്തുള്ള ഫിലിപ്പ് ഐലൻഡ് അഡ്വഞ്ചർ റിസോർട്ടിൽ നടക്കും.

മെൽബണ്‍ സീറോ മലബാർ രൂപത ഒരുക്കിയിരിക്കുന്ന ധ്യാനത്തിന്‍റെ രജിട്രേഷൻ ആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്കാണ് താമസിച്ചുള്ള ഈ ധ്യാനത്തിന് പ്രവേശനം. മാർച്ച് 20 നു (വെള്ളി) ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച് 23 നു (തിങ്കൾ) രാവിലെ 10 നു സമാപിക്കും.

കുടുംബങ്ങൾക്കും വിവാഹിതരല്ലാത്തവർക്കും യുവജനങ്ങൾക്കും ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ്. കുട്ടികൾക്ക് തനിച്ചുള്ള ധ്യാനം ഉണ്ടായിരിക്കുന്നതല്ല.

വചനാഭിഷേകം 2020’ നെ കുറിച്ചു കൂടുതൽ വിവരങ്ങളും ധ്യാനത്തിന്‍റെ രജിസ്ട്രേഷനും മെൽബണ്‍ സീറോ മലബാർ രൂപത വെബ്സൈറ്റ് സന്ദർശിക്കുക.

www.syromalabar.org.au/retreats

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ