ആർ കെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ തിരുപ്പിറവി ആഘോഷിച്ചു
Thursday, December 26, 2019 8:32 PM IST
ന്യൂഡൽഹി: ആർ കെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് പ്ലേ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പാതിരാ കുർബാന ക്കു വികാരി ഫാ. മരിയ സൂസൈ മുഖ്യ കാർമികത്വം വഹിച്ചു . ഫാ. ജിയോ ജേക്കബ് സഹകാർമികനായിരുന്നു. തുടർന്നു ഇടവകാംഗങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങളും കേക്കു വിതരണവും നടന്നു.

റിപ്പോർട്ട്:റെജി നെല്ലിക്കുന്നത്ത്