ഉ​ത്ത​മ​പ്ര​വൃ​ത്തി​യി​ലൂ​ടെ മാ​തൃ​ക​യു​ള്ള ത​ല​മു​റ​യെ സൃ​ഷ്ടി​ക്കാം: ഡോ. ​സാം​സ​ണ്‍ ഗാ​ന്ധി
Friday, January 10, 2020 10:18 PM IST
ന്യൂ​ഡ​ൽ​ഹി: ഒ​രു വ്യ​ക്തി​യു​ടെ വ്യ​ക്തി​ത്യ​വി​ക​സ​ന​ത്തി​നും ശോ​ഭ​യു​ള്ള ഭാ​വി​ക്കും ഉ​ത്ത​മ പ്ര​വൃ​ത്തി​യി​ലൂ​ടെ മാ​ത്യ​ക​ക​ൾ സൃ​ഷ്ഠി​ക്ക​ണ​മെ​ന്ന്പേ​ഴ്സ​ണ്‍ ടു ​പേ​ഴ്സ​ണ്‍ എ​ക​സ്ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​സാം​സ​ണ്‍ ഗാ​ന്ധി ആ​ഹ്വാ​നം ചെ​യ്തു. ഈ​ശ്വ​ര ചൈ​ത​ന്യം ന​ഷ്ട​പെ​ടു​ത്താ​ത്ത ന​ല്ല ബാ​ല്യ​വും കൗ​മാ​ര​വും യൗ​വ​ന​വും കാ​ത്തു സൂ​ക്ഷി​ച്ചു മൂ​ല്യ​ങ്ങ​ളു​ള്ള കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഒ​രു​ക്കി​യ PATHFINDER 2020 എ​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്യം ന​ൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡോ. ​സാം​സ​ണ്‍ ഗാ​ന്ധി.

മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ 10 മു​ത​ൽ 15 വ​രെ​യും 16 മു​ത​ൽ 25 വ​യ​സ് വ​രെ പ്രാ​യ പ​രി​ധി​യു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. മാ​താ​പി​താ​ക്ക​ൾ കു​ഞ്ഞു​ങ്ങ​ളു​മാ​യി ദൃ​ഢ​ബ​ന്ധം സ്ഥാ​പി​ക്കു​വാ​നും അ​വ​രെ ധാ​ർ​മി​ക​ത​യും മൂ​ല്യ​ബോ​ധ​വും ഉ​ള്ള​വ​രാ​യി വ​ള​ർ​ത്തു​വാ​നും, സ്നേ​ഹ​സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ അ​വ​രെ നേ​ർ​ദി​ശ​യി​ൽ ന​യി​ക്കു​വാ​നു​ള്ള പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്ത​പ്പെ​ട്ട​ത്. പേ​ഴ്സ​ണ്‍ ടു ​പേ​ഴ്സ​ണ്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ ​സാം​സ​ണ്‍ ഗാ​ന്ധി, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ ​അ​ജു എ​ബ്ര​ഹാം, സ​ഹ വി​കാ​രി ഫാ. ​പ​ത്രോ​സ് ജോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി