ഇറാനെതിരേ യൂറോപ്യന്‍ യൂണിയന്‍ നടപടി തുടങ്ങുന്നു
Thursday, January 16, 2020 9:56 PM IST
ലണ്ടന്‍: ആണവ കരാറില്‍ നിന്നും പിന്‍മാറിയതിനെതുടർന്നു ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും തയാറെടുക്കുന്നു. ഇതു സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം കൊണ്ടുവരാനാണ് തീരുമാനം.

ഇറാന്‍ ആണവ കരാര്‍ ഒപ്പുവച്ചതിനെത്തുടര്‍ന്ന് പിന്‍വലിച്ച ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, ഇറാനമേല്‍ സമ്മര്‍ദം ചെലുത്താനുള്ള യുഎസ് നടപടിക്കു തങ്ങള്‍ കൂട്ടുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മൂന്നു രാജ്യങ്ങളും അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ