മ്യൂ​ണി​ക്ക് കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷം ജ​നു​വ​രി 25ന്
Sunday, January 19, 2020 1:42 AM IST
മ്യൂ​ണി​ക്ക്: സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യ ജ​ർ​മ​നി​യി​ലെ ആ​ദ്യ​കാ​ല (1969) സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ മ്യൂ​ണി​ക്ക് മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പാ​യി മാ​റി​യ മ്യൂ​ണി​ക്ക് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷം ജ​നു​വ​രി 25 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ മ്യൂ​ണി​ക്കി​ലെ വി​ല്ലി ഗ്രാ​ഫ് ജിം​നാ​സി​യം സ്കൂ​ൾ (Willi - Graf Gymnasium, Borschtallee 26, 80804 Muenchen) ഹാ​ളി​ൽ അ​ര​ങ്ങേ​റും.

ജ​ർ​മ​നി​യി​ലെ ഗു​ണ്ട​ർ​ട്ട് ചെ​യ​ർ ചു​മ​ത​ല​ക്കാ​രി​യും ട്യൂ​ബി​ങ്ങ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​റു​മാ​യ ഡോ. ​ഹൈ​ക്കെ ഓ​ബ​ർ​ലി​ൻ ആ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​യ്ക്കും. സ​മാ​ജ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. മ്യൂ​ണി​ക്കി​ലെ മ​റ്റു ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളി​ലെ​യും, ജ​ർ​മ​നി​യി​ലെ ഇ​ത​ര സ്ഥ​ല​ങ്ങ​ളി​ലെ കേ​ര​ള സ​മാ​ജം പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം പ്ര​ശ​സ്ത ഗാ​യി​ക സ്നേ​ഹ നാ​യ​രും സം​ഘ​വും ന​ട​ത്തു​ന്ന ഗാ​ന​മേ​ള​യും ഇ​ൻ​ഡ്യ​ൻ ഡി​ന്ന​റും ഉ​ണ്ടാ​യി​രി​യ്ക്കും.

സ​മാ​ജ​ത്തി​ന്‍റെ ക​ഴി​ഞ്ഞു പോ​യ അ​ര​നൂ​റ്റാ​ണ്ടു​കാ​ല​ത്തെ ഉ​ണ​ർ​ത്തു പാ​ട്ടാ​യി മാ​റു​ന്ന സു​വ​ർ​ണ്ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ലേ​യ്ക്ക് ഏ​വ​രേ​യും സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്തു.

ആ​ഘോ​ഷ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ മു​ൻ​കൂ​റാ​യി ഓ​ണ്‍​ലൈ​നി​ൽ വാ​ങ്ങാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.
https: //keralasamajammunich.de/store

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ