ട്രാഫോർഡ് മലയാളി അസോസിയേഷനു നവനേതൃത്വം
Sunday, January 19, 2020 8:43 PM IST
മാഞ്ചസ്റ്റർ : ട്രാഫോർഡ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അഡ്വ. റെൻസൺ തുടിയൻപ്ലാക്കൽ (പ്രസിഡന്‍റ്), വൈസ് പ്രസിഡന്‍റ് (ബിജു നെടുമ്പള്ളിൽ),സ്റ്റാനി എമ്മാനുവേൽ (സെക്രട്ടറി), സിജു ഫിലിപ്പ് (ജോയിന്‍റ് സെക്രട്ടറി), ജോർജ് തോമസ് (ട്രഷറർ), പ്രോഗ്രാം കോഓർഡിനേറ്റർമാരായി സിന്ധു സ്റ്റാൻലി, ഫെബിലു സാജു, ഷിബി റെൻസൺ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

ക്രിസ്‌മസ്‌ - ന്യൂ ഇയർ പരിപാടിയിൽ ബിജു കുര്യൻ, അധ്യക്ഷത വഹിച്ചു. സ്റ്റാൻലി ജോൺ, ലിജോ ജോൺ, മീന ഷൈജു, ഹൈഡി ബിനോയ്‌, ഷൈബി ബിജു, ഡോണി ജോൺ, സാജു ലാസർ, അഡ്വ. റെൻസൺ തുടിയൻപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.