കുടുംബ സംഗമവും റിപ്പബ്ലിക് ദിനാഘോഷവും 25 ന്
Friday, January 24, 2020 4:36 PM IST
ന്യൂഡൽഹി: മായൂർ വിഹാർ ഫേസ് രണ്ടിലെ മലയാളി സുഹൃത്തുക്കളും BPD കേരളവും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബ സംഗമവും റിപ്പബ്ലിക് ദിനാഘോഷവും ജനുവരി 25നു (ശനി) മായൂർ വിഹർ-2 കമ്യൂണിറ്റി സെന്‍ററിൽ വൈകുന്നേരം 7 മുതൽ നടക്കും.

മുതിർന്ന പൗരന്മാരെ ആദരിക്കൽ, അവയവ ദാന ബോധവത്കരണം, സംഗീത വിരുന്ന് തുടങ്ങിയവ പരിപാടിയുടെ ഭാഗമായിരിക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അറിയിക്കേണ്ടതാണ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്