കുടുംബ സംഗമവും റിപ്പബ്ലിക് ദിനാഘോഷവും
Monday, January 27, 2020 9:22 PM IST
ന്യൂഡൽഹി: മയൂർ വിഹാർ രണ്ടിലെ മലയാളി സുഹൃത്തുക്കളും ബിപിഡി കേരളവും കുടുംബ സംഗമവും ഇന്ത്യയുടെ 71-ാമത് റിപബ്ലിക് ദിനവും സംയുക്തമായി ആഘോഷിച്ചു.

ലഫ്. കേണൽ സന്ധ്യ വി. നായർ പരിപാടികൾ ഉദ്ഘാടനം ചെയ്തു അവയവദാന ബോധവത്കരണം നടത്തി. ബോജൻ സ്വാഗതവും ടി.കെ. അനിൽ, സി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 10 മുതിർന്ന പൗരന്മാരെ BPD KERALAM ആദരിച്ചു.
തുടർന്നു മനോജിന്‍റെ സംഗീത വിരുന്നും അരങ്ങേറി.

പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും BPD KERALAM admin ടീമിനു വേണ്ടി ചെയർമാൻ ടി.കെ. അനിലും സെക്രട്ടറി സി. കൃഷ്ണകുമാറും നന്ദി പറഞ്ഞു.

റിപ്പോർട്ട്: റെജി നെല്ലിക്കന്നത്ത്