തിരുനാൾ ആഘോഷിച്ചു
Monday, January 27, 2020 9:28 PM IST
ന്യൂഡൽഹി: ആർ കെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സെന്‍റ് തോമസ് ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് റവ. ഡോ. പയസ് മലേകണ്ടത്തിൽ കാർമികത്വം വഹിച്ചു .

രൂപം വെഞ്ചരിപ്പ് , പ്രസുദേന്തി വാഴ്ച , തിരുനാൾ കുർബാന , ലദീഞ്ഞ് നേർച്ച , പാച്ചോർ വിതരണം., പാരിഷ് കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കുടുംബ യൂണിറ്റുകളിൽ അമ്പു എഴുന്നള്ളിപ്പ് എന്നിവ നടത്തി.

റിപ്പോർട്ട്:റെജി നെല്ലിക്കുന്നത്ത്