ഡൽഹിയിൽ കാരുണ്യ ദിനം ആചരിച്ചു
Wednesday, January 29, 2020 8:40 PM IST
ന്യൂഡൽഹി: കേരള കോൺഗ്രസ് ലീഡറും പാർട്ടി ചെയർമാനും 54 വർഷക്കാലം പാലായുടെ എംഎൽഎയും, 25 വർഷക്കാലം വിവിധ മന്ത്രിസഭകളിൽ അംഗവുമായിരുന്ന അന്തരിച്ച കെഎം മാണിയുടെ 87-ാം ജന്മദിനത്തോടനുബന്ധിച്ചു ജനുവരി 29 ന് ജീവോദയ ആശ്രാലയത്തിലെ അന്തേവാസികളോടോപ്പം കാരുണ്യ ദിനം ആഘോഷിച്ചു.

കേരള പ്രവാസി കോൺഗ്രസ് - എം പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജോമോൻ വരമ്പേൽ, ഷാജി ഒറ്റപ്പള്ളി, എം.എം. ജോയി, എൻ.ജെ. ജോർജ് എന്നിവർ നേതൃത്വം നൽകി.