നോയിഡ സെന്‍റ് അൽഫോൻസ പള്ളിയിൽ ഇടവക ദിനാഘോഷം ഫെബ്രുവരി രണ്ടിന്
Saturday, February 1, 2020 6:11 PM IST
ന്യൂഡൽഹി: നോയിഡ സെന്‍റ് അൽഫോൻസ പള്ളിയിൽ ഇടവക ദിനാഘോഷം ഫെബ്രുവരി രണ്ടിനു (ഞായർ) നടക്കും. രാവിലെ 8.30നു വിശുദ്ധ കുർബാനയോടുകൂടി ഇടവക ദിനാഘോഷം ആരംഭിക്കും. തുടർന്നു വിശിഷ്ട നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെ ആദരിക്കൽ, കുക്കറി ഷോ, ഫുഡ് ഫെസ്റ്റ്, ടാലന്‍റ് എക്സിബിഷൻ, ഗെയിംസ്, കലാപരിപാടികൾ എന്നിവ നടക്കും. വൈകുന്നേരം നാലിന് സമ്മാനദാന ചടങ്ങോടുകൂടി ആഘോഷ പരിപാടികൾ സമാപിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്