മെൽബണിൽ റാഫിള്‍ ടിക്കറ്റ് സമ്മാന വിതരണം ഫെബ്രുവരി 9 ന്
Friday, February 7, 2020 4:40 PM IST
മെല്‍ബണ്‍: സെന്‍റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയ നിര്‍മാണ ധനശേഖരാണര്‍ഥം സംഘടിപ്പിച്ച റാഫിള്‍ ടിക്കറ്റിന്‍റെ വിജയികള്‍ക്കുള്ള സമ്മാന വിതരണം ഫെബ്രുവരി 9 നു (ഞായർ) റിസര്‍വോ സെന്‍റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ രാവിലെ 10 നു വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടക്കും.

ഒന്നാം സമ്മാനമായ പ്രാഡോ കാര്‍ ലഭിച്ചിരിക്കുന്നത് മെല്‍ബണ്‍ നോര്‍ത്തിലുള്ള ജോണ്‍ വിനോദ് പുന്നയ്ക്കലിനാണ്. ലെനിന്‍ സ്റ്റീഫന്‍ രണ്ടാം സമ്മാനവും ജോവീന ജോര്‍ജ് മൂന്നാം സമ്മാനം സിജി പോള്‍, ജോണ്‍സണ്‍ ജേക്കബ് എന്നിവർക്ക് നാലാം സമ്മാനവും എയ്ബല്‍ ആഗസ്റ്റിന്‍, കെല്‍വിന്‍ തോമസ്, എലിസബത്ത്, ആല്‍ഫ്രഡ് അജിത്ത്, ബെര്‍നെയിം ഗോരു എന്നിവർ അഞ്ചാം സമ്മാനത്തിനും അർഹരായതായി കത്തീഡ്രല്‍ നിര്‍മാണ ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ ജോര്‍ജ് അറിയിച്ചു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ