വിയന്ന മലയാളി അസോസിയേഷനു പുതിയ നേതൃത്വം
Friday, February 7, 2020 5:15 PM IST
വിയന്ന: വിയന്നയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഷാജന്‍ ഇല്ലിമൂട്ടില്‍ (പ്രസിഡന്‍റ്), വിന്‍സെന്‍റ് പയ്യപ്പള്ളി (വൈസ് പ്രസിഡന്‍റ്), സോണി ചേന്നുങ്കര (സെക്രട്ടറി), ജിമ്മി തോമസ്‌ (ജോയിന്‍റ് സെക്രട്ടറി), ജെറിന്‍ ജോര്‍ജ് (ട്രഷറര്‍), ജെന്‍സ് ചെന്താടിയില്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി), ജോസ് കളരിക്കല്‍ (സ്പോര്‍ട്സ് സെക്രട്ടറി), ബെനോം തട്ടില്‍ നടക്കലാൻ (പിആര്‍ഒ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ജോബി മുരിക്കനാനിക്കല്‍ , ജോണി പെരുമാടന്‍ , രാജി തട്ടില്‍ , ഫിലോമിന നിലവൂര്‍ , ജെബു ജേക്കബ് , ഫ്രിഡോള്‍ മേക്കുന്നേല്‍, ആന്‍ പള്ളിപ്പാട്ട് എന്നിവരേയും വെബ് മാസ്റ്റര്‍ ആയി സുനിഷ് മുണ്ടിയാനിക്കലും യൂത്ത് കമ്മിറ്റി അംഗങ്ങളായി റിതിക തെക്കിനേന്‍ ,ബസി ചേന്നുങ്കര , ഷെറിന്‍ ചെരിയന്‍കാലായില്‍ , ഫെലിക്സ് ചെരിയന്‍കാലായില്‍ , ക്രിസ്റ്റോഫ് പള്ളിപ്പാട്ട്, ലീനിയ കുറുംതോട്ടിക്കല്‍ , ഡോമിനിക് മണിയന്‍ചിറ എന്നിവരേയും തെരഞ്ഞെടുത്തു.

ചാരിറ്റി അംഗങ്ങളായി മാത്യൂസ് കിഴക്കേക്കര ടോമി പുതിയേടം , സണ്ണി മണിയഞ്ചിറ ,ബാബു തട്ടിൽ നടക്കലാൻ , തോമസ് ഇലഞ്ഞിക്കൽ ,പോൾ കിഴക്കേക്കര ,സാബു പള്ളിപ്പാട്ട് , എന്നിവരെ തെരഞ്ഞെടുത്തു .

ജനുവരി 4നു വിയന്നയിൽ നടന്ന പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പോൾ മാളിയേക്കല്‍ മുഖ്യ വരണാധികാരിയായിരുന്നു. വിയന്നയിലെ ഇരുപത്തിമൂന്നാമത് ജില്ലയിലെ കേസ്ഗാസ്സടര്‍ ഗസ്ലെസായിലെ പാരീഷ് ഹാളിൽ അംഗങ്ങളുടെ ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങൾ നടന്നു. ഫാ. മാത്തയൂസ് ഒലിവർ ക്രിസ്മസ് - ന്യൂഇയർ സന്ദേശം നൽകി. നിലവിലെ പ്രെസിഡന്റ് ഫിലിപ്പ് ജോണ് കുറുംതോട്ടിക്കലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍