സിറിയന്‍ ആക്രമണത്തില്‍ നിന്ന് യാത്രാവിമാനം തലനാരിഴയ്ക്ക് രക്ഷപെട്ടു
Sunday, February 9, 2020 12:26 PM IST
മോസ്‌കോ: സിറിയന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ആക്രമണത്തില്‍നിന്നു യാത്രാ വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇറാനിലെ ടെഹ്‌റാനില്‍നിന്ന് 172 യാത്രക്കാരുമായി സിറിയയിലെ ഡമാസ്‌കസിലേക്കുവരുകയായിരുന്ന എയര്‍ബസ് 320 വിമാനത്തിനുനേരെയാണ് മിസൈല്‍ പ്രതിരോധ സംവിധാനം വെടിയുതിര്‍ത്തത്.

ഇസ്രയേലിന്റെ ജെറ്റ് വിമാനമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണമെന്നു സിറിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ആക്രമണത്തെത്തുടര്‍ന്ന് സിറിയയിലെ റഷ്യയുടെ വ്യോമത്താവളമായ ഹുമൈമിലേക്ക് വഴിതിരിച്ചുവിട്ടു.

ഏതുരാജ്യത്തിന്റെ വിമാനസര്‍വീസാണിതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. സിറിയയുടെ തന്നെ ചാം വിംഗ്‌സ് വിമാനമാണിതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍