ലിവർപൂൾ മലയാളി അസോസിയേഷനു പുതിയ നേതൃത്വം; സാബു ജോൺ പ്രസിഡന്‍റ്, ബിനു വർക്കി സെക്രട്ടറി
Saturday, February 15, 2020 3:44 PM IST
ലണ്ടൻ: യുകെയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷന് (ലിമ) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സാബു ജോൺ (പ്രസിഡന്‍റ്), അനിൽ ജോസഫ് (വൈസ് പ്രസിഡന്‍റ്), ബിനു വർക്കി (സെക്രട്ടറി), ജോയ്മോൻ തോമസ് (ജോയിന്‍റ് സെക്രട്ടറി), ജോഷി ജോസഫ് (ട്രഷറർ), ജോസ് മാത്യു (ഓഡിറ്റർ), എൽദോസ് സണ്ണി (പിആർഒ), സജി ജോൺ (ആർട്സ് കോഓർഡിനേറ്റർ), ടിജി സേവ്യർ (സ്പോർട്സ് കോഓർഡിനേറ്റർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഇ.ജെ. കുര്യാക്കോസ്, സെബാസ്റ്റ്യൻ ജോസഫ്, ജിനോയ് മാടൻ, സോജൻ തോമസ്, മാത്യു അലക്സാണ്ടർ, ടോം ജോസ്, റോയ് മാത്യു, സജി മാക്കിൽ, ഷാജു ഉതുപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.

ഫെബ്രുവരി 9 നു ലിവർപൂൾ ഐറിഷ് സെന്‍ററിൽ നടന്ന യോഗത്തിൽ ഇ.ജെ. കുര്യക്കോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ എൽദോസ് സണ്ണി 2019 ലെ പ്രവർത്തന റിപ്പോർട്ടും ബിനു വർക്കി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 2019 ൽ ലിമ നടത്തിയ പരിപാടികളെക്കുറിച്ചു പൊതുയോഗം വിലയിരുത്തുകയും അവ ഭംഗിയായി നടപ്പിലാക്കിയ മുൻ ഭരണസമിതിയെ അഭിനന്ദിക്കുകയും ചെയ്തു. യോഗത്തിനുശേഷം മദർ ഇന്ത്യ കിച്ചൻ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

റിപ്പോർട്ട്: അലക്സ് വർഗീസ്