കു​ട്ടി​ക​ൾ​ക്കാ​യി നോ​ന്പ് ഒ​രു​ക്ക ധ്യാ​നം "ആ​ത്മീ​യം" വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും
Tuesday, February 18, 2020 10:45 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ കു​ട്ടി​ക​ൾ​ക്കാ​യി ന്ധ​ആ​ത്മീ​യം’ എ​ന്ന പേ​രി​ൽ നോ​ന്പ് ഒ​രു​ക്ക ഏ​ക​ദി​ന ധ്യാ​നം ന​ട​ത്തു​ന്നു. Church of the Incarnation, Fettercairn, Tallaght യി​ൽ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ഫെ​ബ്രു​വ​രി 20 വ്യാ​ഴാ​ഴ്ച ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഒ​രു​ങ്ങു​ന്ന കു​ട്ടി​ക​ൾ​ക്കാ​യും , 21 വെ​ള്ളി​യാ​ഴ്ച 3 മു​ത​ൽ 6 വ​രെ ക്ലാ​സു​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യും, 22 ശ​നി​യാ​ഴ്ച 7 മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യും ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

രാ​വി​ലെ 9.30 മു​ത​ൽ 5 വ​രെ ന​ട​ത്തു​ന്ന ധ്യ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ www.syromalabar.ie വെ​ബ് സൈ​റ്റി​ൽ ​ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും. കു​ട്ടി​ക​ൾ​ക്ക് ല​ഘു​ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ൽ​കു​ന്ന​താ​യി​രി​ക്കും. റൗ​യ​ഹ​ശി​ബുൃ​മ്യ​ലൃൃ​ബ2020​ള​ല​യ18.​ഷു​ഴ

വി​ശു​ദ്ധ കു​ർ​ബാ​ന ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ന്‍റെ ഉ​ച്ചി​യും ഉ​റ​വി​ട​വും’ എ​ന്ന​താ​ണു ഈ ​വ​ർ​ഷ​ത്തെ വി​ഷ​യം.

നോ​ന്പി​നു മു​ന്നോ​ടി​യാ​യി കു​ട്ടി​ക​ളെ ആ​ത്മീ​യ​മാ​യി ഒ​രു​ക്കു​വാ​ൻ, പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മാ​ന​സി​ക​മാ​യ ക​രു​ത്തും ആ​ത്മീ​യ​മാ​യ ഉ​ണ​ർ​വും ന​ൽ​കാ​ൻ, പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​നാ​യി കു​ട്ടി​ക​ളെ ആ​ത്മീ​യ​മാ​യി സ​ഞ്ജ​രാ​ക്കാ​ൻ വി. ​കു​ർ​ബാ​ന​യോ​ടും, ആ​രാ​ധ​ന​യോ​ടും, പ്രാ​ർ​ത്ഥ​ന​യോ​ടും, ക​ളി​ക​ളോ​ടും, ക്ലാ​സു​ക​ളോ​ടും കൂ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​ധ്യാ​നം ഒ​ര​നു​ഭ​വ​മാ​ക്കി മാ​റ്റാ​ൻ എ​ല്ലാ കു​ട്ടി​ക​ളേ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്