ലീഡ്സ് മലയളി അസോസിയേൻ; ജേക്കബ് കുയിലാടൻ പ്രസിഡന്‍റ്, ബെന്നി വെങ്ങാച്ചേരിൽ സെക്രട്ടറി
Wednesday, February 26, 2020 6:32 PM IST
ലണ്ടൻ: ലീഡ്സ് മലയാളി അസോസിയേഷൻ (ലിമ ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജേക്കബ് കുയിലാടൻ ( പ്രസിഡന്‍റ്), അഷിതാ സേവ്യർ (വൈസ് പ്രസിഡന്‍റ്), ബെന്നി വെങ്ങാച്ചേരിൽ (സെക്രട്ടറി), സിജോ ചാക്കോ (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഫിലിപ്സ് കടവിൽ, മഹേഷ് മാധവൻ, ബീനാ തോമസ് എന്നിവരേയും പ്രോഗ്രാം കോഓർഡിനേറ്റേഴ്സ് ആയി ജിത വിജി, റെജി ജയൻ എന്നിവരേയും തെരഞ്ഞെടുത്തു.

ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ക്യൂൻ ഹാളിൽ നടന്ന ക്രിസ്മസ് പുതുവത്സര പരിപാടി യോടനുബന്ധിച്ചായിരുന്നു തെരഞ്ഞെടുപ്പ്.

2020 ലെ പദ്ധതികളുടെ ഭാഗമായി ഏപ്രിൽ 24 നു (വെള്ളി) വൈകുന്നേരം 6 മുതൽ 11 വരെ ഒരുക്കിയിരിക്കുന്ന ലിമ മെമ്പേഴ്സ് ഫാമിലി ഗെറ്റ് ടുഗെതർ പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ജേക്കബ് കുയിലാടൻ അറിയിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്