ബ്രിട്ടന്‍റെ പുതിയ കുടിയേറ്റ നയം പ്രീതി പട്ടേല്‍ എംപിമാർക്കു വിശദീകരിച്ചു
Wednesday, February 26, 2020 10:15 PM IST
ലണ്ടന്‍: ബ്രെക്സിറ്റ് അനന്തര ബ്രിട്ടന്‍ സ്വീകരിക്കുന്ന പുതിയ കുടിയേറ്റ നയത്തിന്‍റെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍ എംപിമാര്‍ക്കു മുന്നില്‍ വിശദീകരിച്ചു.

പോയിന്‍റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സമ്പ്രദായത്തില്‍, 70 പോയിന്‍റാണ് വിദേശികള്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ ആവശ്യം വരുന്നത്. ഇംഗ്ളീഷ് പരിജ്ഞാനം, അംഗീകൃത സ്പോണ്‍സര്‍, വ്യക്തമായ ജോലി ഓഫര്‍ എന്നീ നിര്‍ബന്ധിത ഘടകങ്ങള്‍ വഴി 50 പോയിന്‍റ് ലഭിക്കും. 25,600 പൗണ്ട് പ്രതിവര്‍ഷ വരുമാനം, പിഎച്ച്ഡി, തൊഴിലാളി ക്ഷാമമുള്ള മേഖലകളിലെ ജോബ് ഓഫര്‍ തുടങ്ങിയ ഏതെങ്കിലും ഘടകം വഴി ബാക്കി ആവശ്യമായി 20 പോയിന്‍റ് ലഭിക്കും.

അവിദഗ്ധ തൊഴിലാളികള്‍ക്ക് ഒരു തരത്തിലുള്ള കുടിയേറ്റ പാതയും രാജ്യം തുറന്നു കൊടുക്കുന്നില്ലെന്നും പ്രീതി പട്ടേല്‍ പ്രഖ്യാപിച്ചു.

2021 ജനുവരി ഒന്നിനായിരിക്കും പുതിയ കുടിയേറ്റ നയത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ