ഡ​ൽ​ഹി ക​ലാ​പ​ത്തി​ന് ഇ​ര​ക​ളാ​യ​വ​ർ​ക്കു​വേ​ണ്ടി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ പ്രാ​ർ​ത്ഥ​ന യ​ജ്ഞം
Monday, March 2, 2020 11:02 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​ൽ ഇ​ര​ക​ളാ​യ​വ​ർ​ക്കു​വേ​ണ്ടി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ പ്രാ​ർ​ഥ​ന യ​ജ്ഞം ന​ട​ത്ത​പ്പെ​ട്ടു. ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ മെ​ത്രാ​ൻ ആ​ർ​ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ പ്ര​തി​നി​ധി​ക​ൾ ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് രൂ​പ​ത​യി​ലു​ട​നീ​ളം പ്രാ​ർ​ഥ​ന യ​ജ്ഞം ന​ട​ത്തു​വാ​നും ക​ലാ​പ​ത്തി​നി​ര​യാ​യ​വ​രെ സ​ഹാ​യി​ക്കു​വാ​ൻ വി​ശ്വാ​സി​ക​ൾ മു​ന്നോ​ട്ടു വ​രു​വാ​നും പി​താ​വ് ത​ന്‍റെ സ​ർ​ക്കു​ല​റി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്തു.

ശ​നി​യാ​ഴ്ച ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ഇ​ട​വ​ക​ക​ളി​ൽ പ്രാ​ർ​ഥ​നാ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ർ​ബാ​ന​മ​ധ്യേ ക​ലാ​പ​ത്തി​ൽ ഇ​ര​ക​ളാ​യ​വ​ർ​ക്കു​വേ​ണ്ടി​യും രാ​ഷ്ട്ര​ത്തി​ന്‍റെ സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തു​ക​യും അ​ൽ​പ​നേ​രം മൗ​നം ആ​ച​രി​ക്കു​ക​യും ചെ​യ്തു. റ​ല​

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്