വാ​ർ​ഷി​ക​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും
Monday, March 16, 2020 10:49 PM IST
ന്യൂ​ഡ​ൽ​ഹി: പു​ഷ്പ വി​ഹാ​ർ അ​യ്യ​പ്പ സേ​വാ സ​മി​തി വാ​ർ​ഷി​ക യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്ത​പ്പെ​ട്ടു. പു​ഷ്പ വി​ഹാ​ർ സെ​ക്ട​ർ 6 ലെ ​ഓ​ഫീ​സി​ൽ വ​ച്ചു സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. വൈ​ദ്യ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. സു​രേ​ഷ് അ​വ​ത​രി​പ്പി​ച്ചു. വാ​ർ​ഷി​ക വ​ര​വു ചെ​ല​വ് ക​ണ​ക്ക് ട്ര​ഷ​റ​ർ മ​ണി​ക​ണ്ഠ​ൻ കെ.​വി. അ​വ​ത​രി​പ്പി​ച്ചു. സ്ഥാ​പ​ക ര​ക്ഷാ​ധി​കാ​രി അ.​ഗ.​ഭാ​സ്ക​ര​ൻ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. യോ​ഗ​ത്തി​ൽ വ​ച്ചു അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ബാ​ല​ച​ന്ദ്ര​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ ​എ​സ് വൈ​ദ്യ​നാ​ഥ​ൻ(​പ്ര​സി​ഡ​ന്‍റ്), എം​പി സു​രേ​ഷ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മ​ണി​ക​ണ്ഠ​ൻ കെ.​വി(​ട്ര​ഷ​റ​ർ), കെ.​വി.​എ​സ്.​എ​സ് പി​ള്ള(​വൈ​സ് പ്ര​സി​ഡ​ൻ​റ്), വി.​പി. പ്ര​ദീ​പ് കു​മാ​ർ(​ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി), ക​മ​ൽ എ​സ് നാ​യ​ർ(​ജോ​യി​ൻ​റ്ൽ ട്ര​ഷ​റ​ർ), കെ. ​മാ​ധ​വ​ൻ(​ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്