കോവിഡ് 19: ഫരീദാബാദ് രൂപത ദേവാലയങ്ങളിൽ പൊതുതിരുക്കർമമങ്ങൾക്ക് താത്കാലിക വിലക്ക്
Friday, March 20, 2020 3:36 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നൽകിയ നിർദ്ദേശങ്ങളെയും ഡൽഹി മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നൽകിയ നിർദ്ദേശങ്ങളെയും പരാമർശിച്ചുകൊണ്ട് ജനസമ്പർക്കം കുറയ്ക്കുന്നതിലൂടെ കോവിഡ് ബാധയെ ചെറുക്കാൻ ദേവാലയങ്ങളിലെ പൊതുപരിപാടികൾ മാർച്ച്‌ 31 വരെ നിർത്തിവയ്ക്കാൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർദ്ദേശം നൽകി.

വൈദികരോട് എല്ലാ ദിവസവും ദിവ്യബലി അർപ്പിക്കുവാനും അവ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വീട്ടിലായിരിക്കുന്ന വിശ്വാസികളിലേക്ക് എത്തിക്കുവാനും അല്ലെങ്കിൽ വിശ്വാസികളെ സാമൂഹ്യ മാധ്യമങ്ങൾ വഴിയോ ടിവി ചാനലുകൾ വഴിയോ വിശുദ്ധകുർബാന കാണുവാൻ പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം നിർദ്ദേശിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്