സ്വിറ്റ്സർലൻഡിൽ കേളി കലാമേള റദ്ദാക്കി
Thursday, March 26, 2020 8:08 PM IST
സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി മേയ് 30 , 31 തീയതികളിൽ നടത്താനിരുന്ന അന്താരാഷ്ട്ര യുവജനോത്സവം കലാമേള 2020 റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു.

യൂറോപ്പിലാകമാനം താണ്ഡവമാടുന്ന കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ കലാമേള വേണ്ടെന്നു വയ്ക്കുവാൻ കേളി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്‍റ് ജോസ് വെളിയത്ത് അറിയിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ