ബ്രി​ട്ട​നി​ൽ മ​ര​ണസം​ഖ്യ പെരുകുന്നു
Thursday, April 2, 2020 1:44 AM IST
ല​​​​ണ്ട​​​​ൻ: ഇ​​​​റ്റ​​​​ലി​​​​ക്കും സ്പെ​​​​യി​​​​നും ഫ്രാ​​​​ൻ​​​​സി​​​​നും പി​​​​ന്നാ​​​​ലെ കൊ​​​​റോ​​​​ണ മൂ​​​​ലം മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം ബ്രി​​​​ട്ട​​​​നി​​​​ലും നി​​ല​​വി​​ട്ടു മു​​ന്നോ​​ട്ട്. യാ​​​​തൊ​​​​രു​​വി​​​​ധ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളും ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന പ​​​​തി​​​​മൂ​​​​ന്നു വ​​​​യ​​​​സു​​​​കാ​​​​ര​​​​നാ​​​​യ ബാ​​​​ല​​​​നും ഇ​​​​ന്ന​​​​ലെ മ​​രി​​ച്ച​​തോ​​ടെ ആ​​ശ​​ങ്ക ക​​ന​​ത്തി​​രി​​ക്കു​​ക​​യാ​​ണ്.

ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ഫ്ര​​​​ണ്ട് ലൈ​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം സ​​​​ർ​​​​ക്കാ​​​​ർ എ​​​​ടു​​​​ത്തി​​​​രു​​​​ന്നു എ​​​​ങ്കി​​​​ലും പൂ​​ർ​​ണ​​മാ​​യി​​ട്ടി​​ല്ല. അ​​ഞ്ചു​​ല​​ക്ഷം വ​​​​രു​​​​ന്ന ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ൽ ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മേ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞു​​​​ള്ളൂ എ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. രാ​​​​ജ്യ​​​​ത്താ​​​​ക​​​​മാ​​​​നം രോ​​​​ഗി​​​​ക​​​​ൾ​​​​ക്കും ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു​​​​മാ​​​​യി എ​​​​ണ്ണാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ടെ​​​​സ്റ്റു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ൾ ദി​​​​വ​​​​സ​​​​വും ന​​​​ട​​ത്താ​​നാ​​കു​​ന്ന​​ത്. തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ടെ​​​​സ്റ്റിം​​​​ഗി​​നു മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​യ നീ​​​​ക്ക​​​​മാ​​​​ണ് ബ്രി​​​​ട്ട​​​​ൻ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത് .

വീ​​​​ടു​​​​ക​​​​ളി​​​​ൽ ഐ​​​​സൊ​​​​ലേ​​​​ഷ​​​​നി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന പ​​​​ല​​​​രും ഇ​​​​പ്പോ​​​​ഴും കോ​​​​വി​​​​ഡ് ടെ​​​​സ്റ്റി​​നു വി​​​​ധേ​​​​യ​​​​മാ​​​​കാ​​​​ത്ത​​​​വ​​​​ർ ആ​​​​ണ്. രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ക​​​​ണ്ട പ​​​​ല​​​​രും വീ​​​​ടു​​​​ക​​​​ളി​​​​ൽ സെ​​​​ൽ​​​​ഫ് ഐ​​​​സൊ​​​​ലേ​​​​ഷ​​​​നി​​​​ലേ​​​​ക്കു മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ന​​​​ഴ്സിം​​​​ഗ് ഹോ​​​​മു​​​​ക​​​​ളി​​​​ലും റെ​​​​സി​​​​ഡ​​​​ൻ​​​​ഷ​​ൽ ഹോ​​​​മു​​​​ക​​​​ളി​​​​ലും ക​​​​ഴി​​​​യു​​​​ന്ന ആ​​​​ളു​​​​ക​​​​ളി​​​​ലേ​​​​ക്കു വ്യാ​​​​പ​​​​നം ഉ​​​​ണ്ടാ​​​​യാ​​​​ൽ ഉ​​​​ണ്ടാ​​​​കാ​​​​ൻ പോ​​​​കു​​​​ന്ന അ​​​​പ​​​​ക​​​​ട​​​​വും സ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നി​​​​ൽ കാ​​​​ണു​​​​ന്നു​​​​ണ്ട്. ലോ​​​​ക്ക് ഡൌ​​​​ൺ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ക്കു​​​​ന്ന ആ​​​​ളു​​​​ക​​​​ളി​​​​ൽ​​നി​​​​ന്നു പി​​​​ഴ ഈ​​​​ടാ​​​​ക്കി​​ത്തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.

റിപ്പോർട്ട്: ഷൈ​​​​മോ​​​​ൻ തോ​​​​ട്ടു​​​​ങ്ക​​​​ൽ