കോ​വി​ഡ് 19: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ രോ​ഗി​ക​ൾ പ​തി​നെ​ണ്ണാ​യി​രം ക​ട​ന്നു; 432 പേ​ർ മ​രി​ച്ചു
Saturday, April 4, 2020 2:09 AM IST
സൂ​റി​ച്ച്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​വ് . ഏ​പ്രി​ൽ ര​ണ്ടി​ലെ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പ​തി​നെ​ണ്ണാ​യി​രം ക​ട​ന്നു. നി​ല​വി​ൽ 18, 267 പേ​രാ​ണ് രോ​ഗി​ക​ൾ .

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ രാ​ജ്യ​ത്ത് 59 പേ​ർ​ക്കാ​ണ് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​ത്. രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളാ​ണി​വ.

സൂ​റി​ച്ച് സം​സ്ഥാ​ന​ത്ത് എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും പു​തു​താ​യി അ​ഡ്മി​റ്റാ​കു​ന്ന രോ​ഗി​ക​ളി​ൽ കൊ​റോ​ണ ടെ​സ്റ്റ് ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി.

ആ​ർ​ഗാ​വി​ൽ ജ​ന​ങ്ങ​ൾ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു അ​വ​ഗ​ണി​ച്ച് ഒ​ത്തു​കൂ​ടു​ന്ന​തോ മ​റ്റു ലം​ഘ​ന​ങ്ങ​ളോ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന പോ​ലീ​സ് സു​ര​ക്ഷാ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് തു​ട​ങ്ങി​യ​താ​യി വ്യ​ക്ത​മാ​ക്കി.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ പ്രാ​യം തി​രി​ച്ചു​ള്ള രോ​ഗി​ക​ളു​ടെ ക​ണ​ക്ക്

ഒ​ൻ​പ​ത് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ 63 പേ​ർ​ക്കും 10 നും 19 ​നു​മി​ട​യി​ൽ 447 പേ​ർ​ക്കും 20 നും 29 ​നു​മി​ട​യി​ൽ 1978 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു.

30 നും 39​നു​മി​ട​യി​ൽ രോ​ഗ​ബാ​ധി​ത​ർ 2373 , ​മ​ര​ണം ര​ണ്ടു​മാ​ണ്. 40 നും 49 ​വ​യ​സി​നു​മി​ട​യി​ൽ രോ​ഗ​ബാ​ധി​ത​ർ 2825 ഉം ​മ​ര​ണ​സം​ഖ്യ ഒ​ന്നു​മാ​ണ്.

50 നും 59 ​വ​യ​സി​നു​മി​ട​യി​ൽ രോ​ഗ​ബാ​ധി​ത​ർ 3812, പേരും മ​ര​ണ​സം​ഖ്യ പതിനൊന്നുമാണ്. 60 നും 69 ​വ​യ​സി​നു​മി​ട​യി​ൽ രോ​ഗി​ക​ൾ 2424 പേരും ​മ​ര​ണ​സം​ഖ്യ മുപ്പത്തിയേഴുമാണ്.

70 നും 79 ​വ​യ​സു​കാ​രി​ൽ രോ​ഗ​ബാ​ധി​ത​ർ 1899 പേരും ​മ​ര​ണ​സം​ഖ്യ നൂറ്റിപത്തുമാണ്.
80 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ രോ​ഗ​ബാ​ധി​ത​ർ 2004 പേ​രും മ​ര​ണ​മ​ട​ഞ്ഞ​വ​ർ 271 പേ​രു​മാ​ണ്.

ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്ക​നു​സ​രി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​ർ 32 നും 100 ​വ​യ​സി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രി​ൽ പ​കു​തി​യി​ല​ധി​ക​വും 82 വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ