കോ​ത​മം​ഗ​ലം രൂ​പ​താ വൈ​ദി​ക​ൻ റ​വ. ഡോ. ​ജെ​യിം​സ് കു​രി​യ​നാ​ൽ ജ​ർ​മ​നി​യി​ൽ നി​ര്യാ​ത​നാ​യി
Saturday, April 4, 2020 2:16 AM IST
ബ​ർ​ലി​ൻ: കോ​ത​മം​ഗ​ലാ രൂ​പ​താ വൈ​ദി​ക​നും ജ​ർ​മ​നി​യി​ലെ വ്യു​ർ​സ്ബു​ർ​ഗ് രൂ​പ​ത​യി​ലെ ബു​ർ​ഗ്സ്റ​റാ​ഡ്റ്റ് സെ​ന്‍റ് മ​രി​യ​ൻ ഇ​ട​വ​ക​യി​ൽ സേ​വ​നം ചെ​യ്തി​രു​ന്ന റ​വ.​ഡോ.​ജെ​യിം​സ് കു​രി​യ​നാ​ൽ (61) ഏ​പ്രി​ൽ 3 ന് ​രാ​വി​ലെ ബ​ർ​ലി​നി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ര്യാ​ത​നാ​യി.

2019 ഒ​ക്ടോ​ബ​റി​ലു​ണ്ടാ​യ സ്ട്രോ​ക്കി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ബ​ർ​ലി​നി​ലെ ആ​ശു​പ​ത്രി​യി​ൽ ഫാ. ​ജ​യിം​സ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്തി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ഏ​റെ വ​ഷ​ളാ​വു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഈ ​കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹ​ത്തെ പ​രി​പാ​ലി​ച്ചു കൊ​ണ്ടി​രു​ന്ന റ​വ. ഫാ. ​ടോം മു​ള​ഞ്ഞ​നാ​നി വി​സി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഫാ. ​ജെ​യിം​സി​ന് രോ​ഗീ​ലേ​പ​നം ന​ൽ​കി​യി​രു​ന്നു. കൊ​റോ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ലോ​ക്ഡൗ​ണ്‍ ആ​യി​രി​യ്ക്കു​ന്ന​തു​കൊ​ണ്ട് അ​ച്ച​ന്‍റെ ഭൗ​തി​ക ശ​രീ​രം ബ​ർ​ലി​നി​ൽ സൂ​ക്ഷി​ച്ചി​രി​യ്ക്ക​യാ​ണ്. മ​ര​ണാ​ന​ന്ത​ര​മു​ള്ള പ്രാ​ർ​ഥ​ന​ക​ളും ശു​ശ്രൂ​ഷ​ക​ളും ഫാ.​ടോ​മി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ത്തി.

നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യി മാ​റി​യ​തി​നു ശേ​ഷം ഫാ. ​ജെ​യിം​സി​ന്‍റെ ഭൗ​തി​കാ​വ​ശി​ഷ്ടം കോ​ത​മം​ഗ​ല​ത്ത് സം​സ്ക്ക​രി​ക്കു​മെ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ