കൊറോണയിൽ കാലിടറി യൂറോപ്പ്
Saturday, April 4, 2020 2:48 AM IST
ബ​ർ​ലി​ൻ: ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി മ​ര​ണം വി​ത​ച്ച് മു​ന്നേ​റു​ന്പോ​ൾ വി​റ​കൊ​ണ്ടു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ. എ​ങ്ങ​നെ​യും രോ​ഗ​ത്തെ പി​ടി​ച്ചു​കെ​ട്ടാ​ൻ ഗ​വേ​ഷ​ക​ർ ഉൗ​ണും ഉ​റ​ക്കും ഉ​പേ​ക്ഷി​ച്ചു ഗ​വേ​ഷ​ണ​ശാ​ല​ക​ളി​ൽ രാ​ത്രി​ക​ൾ പ​ക​ലാ​ക്കു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വി​ശ്ര​മം പോ​ലു​മി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്നു. ജ​ന​ജീ​വി​തം ത​ന്നെ പ​ലേ​ട​ത്തും നി​ശ്ച​ലം.

ജ​ർ​മ​നി

ആ​ദ്യ​ത്തെ അ​മാ​ന്ത​ത്തി​നു ശേ​ഷം ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ലാ മെ​ർ​ക്ക​ൽ സ്വീ​ക​രി​ച്ച ഊ​ർ​ജി​ത ന​ട​പ​ടി​ക​ൾ ഒ​രു പ​രി​ധി​വ​രെ ജ​ർ​മ​നി​ക്കു പി​ടി​വ​ള്ളി​യാ​യി. ജ​ർ​മ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ജെ​ൻ​സ് സ്പാ​ൻ കൊ​റോ​ണ​ക്കാ​ല​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​ധി​ക അ​ല​വ​ൻ​സ് ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം അ​വ​ർ​ക്ക് ഉ​ത്തേ​ജ​ന​മാ​യി മാ​റി. ഇ​ന്‍റ​ൻ​സീ​വ് കി​ട​ക്ക​ക​ളു​ടെ എ​ണ്ണം 28,000ൽ​നി​ന്ന് 40,000 ആ​യി ഉ​യ​ർ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജ​ർ​മ​നി​യി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്കു മ​തി​യാ​യ സു​ര​ക്ഷാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​യി​ട്ടു​ണ്ട്. പൊ​തു​നി​ന്ത്ര​ണം ഏ​പ്രി​ൽ 19 വ​രെ ര​ണ്ടാ​ഴ്ച​ത്തേ​ക്കു​നീ​ട്ടി.

ബ്രി​ട്ട​ൻ

യു​കെ​യി​ൽ സ്ഥി​തി വീ​ണ്ടും നി​യ​ന്ത്ര​ണാ​തീ​ത​മാ​വു​ക​യാ​ണ്. രാ​ജ്യ​ത്ത് ആ​വ​ശ്യ​ത്തി​നു പ​രി​ശോ​ധ​ന​ക​ളും ടെ​സ്റ്റു​ക​ളും ന​ട​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ൾ ശ​ക്ത​മാ​ണ്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 34,000 ക​ട​ന്നു. ഒ​ട്ട​ന​വ​ധി മ​ല​യാ​ളി​ക​ൾ​ക്കും രോ​ഗം ബാ​ധി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. സെ​ലി​ബ്രി​റ്റി​ക​ൾ, മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ മ​ര​ണം 2,900 ക​ട​ന്നു.

ഇ​റ്റ​ലി

മ​രി​ക്കു​ന്ന​വ​രു​ടെ പ്ര​തി​ദി​ന ക​ണ​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നെ​ങ്കി​ലും പു​തി​യ രോ​ഗ​ബാ​ധ​ിതരു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഇ​റ്റ​ലി. രാ​ജ്യ​ത്തു മ​ര​ണ​സം​ഖ്യ പ​തി​ന്നാ​ലാ​യി​രം പി​ന്നി​ട്ടു ക​ഴി​ഞ്ഞു. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1.15 ല​ക്ഷ​വും ക​ട​ന്നു. വ്യാ​ഴാ​ഴ്ച മാ​ത്രം മ​രി​ച്ച​ത് 760 പേ​ർ. പ​തി​നാ​റാ​യി​ര​ത്തി​ല​ധി​കം പേ​ർ രോ​ഗ​വി​മു​ക്ത​രാ​കു​ക​യും ചെ​യ്തു.

സ്പെ​യി​ൻ

സ്പെ​യി​നി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10,000 ക​ട​ന്നു. പു​തി​യ​താ​യി 961 മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. വൈ​റ​സ് കേ​സു​ക​ളു​ടെ എ​ണ്ണം 1,12,000 ക​ട​ന്നു. 950 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത വ്യാ​ഴാ​ഴ്ച സ്പെ​യ്നി​ലും ആ​കെ മ​ര​ണ​സം​ഖ്യ അ​ഞ്ച​ക്ക​ത്തി​ലേ​ക്കു ക​ട​ന്നു.

ഫ്രാ​ൻ​സ്

കോ​വി​ഡ്-19 മ​ര​ണ​സം​ഖ്യ താ​ങ്ങാ​നാ​വാ​തെ ഫ്രാ​ൻ​സ് ഉ​ഴ​ലു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ഇ​ടം തി​ക​യാ​തെ, ഒ​രു മാ​ർ​ക്ക​റ്റി​ൽ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​യും മ​ത്സ്യ​മാം​സാ​ദി​ക​ളും മ​റ്റും സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ശീ​തീ​ക​രി​ച്ച ഹാ​ൾ താ​ത്കാ​ലി​ക മോ​ർ​ച്ച​റി​യാ​ക്കി മാ​റ്റി. മാ​ർ​ക്ക​റ്റി​ന്‍റെ ഒ​രു ഭാ​ഗ​ത്തു ക​ച്ച​വ​ടം തു​ട​രേ​ണ്ട അ​വ​സ്ഥ​യി​ലു​മാ​ണ്.ഫ്രാ​ൻ​സി​ലെ വി​വി​ധ കെ​യ​ർ ഹോ​മു​ക​ളി​ലാ​യി കൊ​റോ​ണ വൈ​റ​സ് ബാ​ധ കാ​ര​ണം മ​രി​ച്ച​വ​രു​ടെ എ​ണ്ണം വ്യാ​ഴാ​ഴ്ച വ​രെ 884.

സ്വി​റ്റ്സ​ർ​ല​ൻ​ഡ്

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ഇ​പ്പോ​ഴും പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന ചൈ​ൽ​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ നേ​രി​ടു​ന്ന​തു ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി. വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച മു​ന്നൂ​റ് മി​ല്യ​ൻ ഫ്രാ​ങ്കി​ന്‍റെ ര​ക്ഷാ പാ​ക്കേ​ജി​ൽ ചൈ​ൽ​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്കു തൊ​ഴി​ൽ ന​ഷ്ടം വ​ന്നി​ട്ടു​ണ്ടെ ങ്കി​ൽ തൊ​ഴി​ലി​ല്ലാ​യ്മാ ആ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നും വ്യ​വ​സ്ഥ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു വാ​യ്പ​ക​ളും എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കും. ചൈ​ൽ​ഡ്കെ​യ​ർ സെ​ന്‍റ​റു​ക​ൾ കൂ​ടാ​തെ സ്പോ​ർ​ട്സ് ക്ല​ബു​ക​ൾ, ടൂ​റി​സം മേ​ഖ​ല തു​ട​ങ്ങി​യ​വ​ർ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ആ​കെ മ​ര​ണം 536 ക​ട​ന്നു. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 20,000 ഓ​ട് അ​ടു​ക്കു​ന്നു.

ബ​ൽ​ജി​യം

ബെ​ൽ​ജി​യ​ത്ത് കോ​വി​ഡ് -19 ബാ​ധി​ച്ച ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക​ളു​ടെ എ​ണ്ണം 15,000 ക​ട​ന്നു. വൈ​റ​സ് മൂ​ലം മ​ര​ണം 1000 ക​ട​ന്നു. ഹോ​ള​ണ്ടി​ൽ മ​ര​ണം 13,00 ക​ട​ന്നു. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 15,000 ആ​യി. അ​യ​ർ​ല​ൻ​ഡി​ൽ ഇ​തു​വ​രെ​യാ​യി 98 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്നു. 4,000 പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ചു.


ജോ​സ് കു​ന്പി​ളു​വേ​ലി​ൽ