Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
വൈറസ് പോരാട്ടത്തിനു ജർമൻ മെഡിക്കൽ വിദ്യാർഥികളും
Monday, April 6, 2020 1:31 AM IST
ബെർലിൻ: ജർമനിയിലെ ആയിരക്കണക്കിനു മെഡിക്കൽ വിദ്യാർഥികൾ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ അണിചേരാൻ സ്വയം മുന്നോട്ടു വന്നിരിക്കുന്നു. ജീവനക്കാരുടെ ക്ഷാമത്താൽ കഷ്ടപ്പെടുന്ന ആശുപത്രികൾക്ക് അവരുടെ സേവനം വലിയ അനുഗ്രഹമാണ്. വിദേശ രാജ്യങ്ങളിൽ പഠിച്ചിരുന്നവർ പോലും തിരിച്ചെത്തി പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. രോഗികളുടെ ലക്ഷണങ്ങൾ രേഖപ്പെടുത്തുക, അവരുമായി ബന്ധമുണ്ടായിരുന്നവരെ കണ്ടെത്തി സാന്പിളുകൾ ശേഖരിക്കുക തുടങ്ങിയ ജോലികളാണ് ഇവർ ചെയ്യുന്നത്. ഡോക്ടർമാർക്കും നഴ്സുമാർക്കും ഒരേപോലെ സഹായമാണ് ഇവർ.
ആരോഗ്യപ്രവർത്തകർക്ക് നികുതിയില്ലാതെ സർക്കാർ പ്രഖ്യാപിച്ച 1,500 യൂറോയുടെ ബോണസ് തുക നൽകാൻ ആരോഗ്യമന്ത്രിയും തൊഴിലുടമകളും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. ജർമൻ ധനമന്ത്രി പ്രഖ്യാപിച്ച കോവിഡ് സഹായ പദ്ധതിയിൽനിന്നായിരിക്കും ഈ പണം നൽകുന്നത്. കൂടാതെ പോലീസുകാരെയും സൂപ്പർ മാർക്കറ്റ് ജീവനക്കാരെയും ബോണസ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് രോഗത്തിന്റെ സാധ്യത നിർണയിക്കാൻ ഉപയോഗിക്കാവുന്ന ഓണ്‍ലൈൻ പരിശോധനാ മാർഗം ജർമനിയിലെ മാർബുർഗ് ഫിലിപ്പ്സ് യൂണിവേഴ്സിറ്റി ഗവേഷകർ വികസിപ്പിച്ചെടുത്തു. കൊറോണക്കാലം ആയതിനാൽ ഈസ്റ്റർ അവധിയിലെ ഷോർട്ട് ട്രിപ്പുകൾ, മലകയറ്റങ്ങൾ, ഉല്ലാസങ്ങൾ തുടങ്ങിയവ തീർത്തും ഒഴിവാക്കണമെന്ന് ചാൻസലർ മെർക്കൽ അഭ്യർഥിച്ചു.
നെതർലൻഡ്സിൽ ആശങ്ക
നെതർലൻഡ്: മഹാമാരി ലോകത്തെ വിറപ്പിക്കുന്പോൾ ഇതിനെ നേരിടാൻ നെതർലൻഡ്സ് സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രദമാകുന്നില്ലെന്ന് ആശങ്ക. ഭാഗിക ലോക്ക്ഡൗണ്‍ മാത്രം നടപ്പാക്കിയ നെതർലൻഡ്സിനെ വിമർശിക്കുകയാണ് പലരും. രോഗബാധ രൂക്ഷമായ തെക്കൻ യൂറോപ്യൻ രാജ്യങ്ങളുമായി നെതർലൻഡ്സ് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നില്ലെന്ന പരാതികളും ഉയർന്നിട്ടുണ്ട്.
സ്പർശനം ഒഴിവാക്കാൻ കഴിയാത്ത വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ മാത്രമാണ് രാജ്യത്ത് അടച്ചിട്ടിരിക്കുന്നത്. ഹെയർഡ്രസേഴ്സ്, ബ്യൂട്ടീഷൻസ് തുടങ്ങിയവ മാത്രം. സ്കൂളുകളും യൂണിവേഴ്സിറ്റികളും നഴ്സറികളും ഏപ്രിൽ 28 വരെ അവധിയാണ്. ബാറുകളും റസ്റ്ററന്റുകളും കാനബി കഫേകളും അടച്ചിട്ടിരിക്കുകയാണെങ്കിലും പാഴ്സൽ സർവീസ് തുടരുന്നു.
ഫ്രാൻസിലെ കെയർ ഹോമുകൾ
ഫ്രാൻസ്: അറുപതു വയസിനു മുകളിലുള്ളവരെയാണ് കൊറോണ രൂക്ഷമായി ബാധിക്കുന്നതെങ്കിലും പലേടത്തും കെയർ ഹോമുകളിലെ കണക്ക് അവ്യക്തമാണ്. ഫ്രാൻസ് മാത്രമാണ് യൂറോപ്പിൽ ഇത്തരം കണക്കുകൾ പ്രത്യേകം തയാറാക്കിത്തുടങ്ങിയിട്ടുള്ളത്. 1416 പേർ കെയർ ഹോമുകളിൽ മാത്രം മരിച്ചെന്ന കണക്കാണ് ഫ്രാൻസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, 5,000ൽ മുകളിലുണ്ടെന്നു പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
സ്വീഡിഷ് തലസ്ഥാനത്തിനു ചുറ്റുവട്ടത്തു മാത്രം നൂറോളം കെയർ ഹോമുകളിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വ്യാഴാഴ്ചയാണ് ഫ്രാൻസ് ഇങ്ങനെ പ്രത്യേകം കണക്കെടുത്തു തുടങ്ങിയത്. അന്ന് 884 പേർ മരിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. വെള്ളിയാഴ്ചയോടെ ഇത് 1416 ആയി ഉയർന്നു.
ഇനിയും കുലുക്കമില്ലാതെ സ്വീഡൻ
സ്വീഡൻ: സ്വീഡനിലെ കൊറോണ വൈറസ് മരണനിരക്ക് കൂടുന്നു. ഇവിടെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ കൂടുതലാണെന്നു പുതുക്കിയ കണക്കുകൾ വ്യക്തമാക്കുന്നുവെന്നു സ്വീഡിഷ് വാർത്താ ഏജൻസി ടിടി പറയുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒൗദ്യോഗികമായി മരിച്ചവരുടെ എണ്ണം ഇതുവരെ 401 ആണ്.
അതേസമയം, ശക്തമായ സാമൂഹ്യ പരിരക്ഷയുള്ള ക്ഷേമരാഷ്ട്രമായ സ്വീഡൻ, കോവിഡ് -19 ന്റെ വ്യാപനം തടയാൻ കർശനമായ നടപടി കൈക്കൊള്ളാതെ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് അന്താരാഷ്ട്ര തലത്തിൽ ആരോപണം ഉയർന്നിട്ടുണ്ട്. സ്വീഡൻ ഒരു ലോക്ക്ഡൗണിന് ഉത്തരവിട്ടിട്ടില്ല, പകരം ശിപാർശകൾ നൽകുകയാണ്. ഇവയൊക്കെ പാലിക്കാനുള്ള ഉത്തരവാദിത്വം പൗരന്മാർ കാണിക്കണമെന്നാണ് സർക്കാർ നിലപാട്. റസ്റ്ററന്റുകളും നഴ്സറികളുമൊക്കെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
തെല്ലാശ്വാസത്തിൽ ഇറ്റലി
ഇറ്റലി: കൊറോണ വൈറസ് മരണങ്ങൾ 15,000 കടന്നുപോയെങ്കിലും തീവ്രപരിചരണ സംഖ്യ ആദ്യമായി കുറയുന്നു. മരണസംഖ്യ 15,362 ആയി. രോഗം വന്ന ശേഷം ആദ്യമായി ശനിയാഴ്ച, തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികളുടെ എണ്ണം കുറഞ്ഞതായി ഇറ്റാലിയൻ അധികൃതർ അറിയിച്ചു. 681 മരണങ്ങൾ ഇറ്റലിയിൽ രേഖപ്പെടുത്തി വെള്ളിയാഴ്ചയേക്കാൾ 86 കുറവ്. രാജ്യത്തെ മൊത്തം മരണസംഖ്യ 15,362 ആയി.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 70ലേറെ പേരെ ഐസിയുവിൽനിന്നു ഡിസ്ചാർജ് ചെയ്തതായും ഇറ്റലിയിലെ സിവിൽ പ്രൊട്ടക്ഷൻ സർവീസ് മേധാവി ആഞ്ചലോ ബോറെലി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തീവ്രപരിചരണത്തിലെ രോഗികൾ 4,068ൽനിന്ന് 3,994 ആയി. ഇറ്റലിയിലുടനീളം ദിവസേനയുള്ള പുതിയ അണുബാധകളുടെ വർധന നാലു ശതമാനമായി കുറഞ്ഞു. എന്നാൽ ഇറ്റലി വിജയം പ്രഖ്യാപിക്കുന്നില്ല. പകരം ഒരു പൊതു ലോക്ക്ഡൗണിനു കീഴിൽ കുറഞ്ഞത് ഒരു മാസത്തെ ജീവിതത്തിനായി രാജ്യത്തെ ഒരുക്കുകയാണ്. നിർണായകഘട്ടത്തെ ഞങ്ങൾ മറികടന്നതിന്റെ അടയാളമായി ഇതുകൂട്ടി വായിക്കരുതെന്നു ഗവണ്മെന്റിന്റെ ശാസ്ത്ര കൗണ്‍സിൽ തലവൻ ഫ്രാങ്കോ ലോക്കറ്റെല്ലി പറഞ്ഞു. ഞങ്ങളുടെ നീക്കങ്ങളിൽ വിജയഘടകങ്ങൾ ഉണ്ടെന്ന് ഇതു കാണിക്കുന്നു.
ബ്രിട്ടനിൽ മന്ത്രിമാർ തമ്മിൽ ഭിന്നത
ലണ്ടൻ: കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സംബന്ധിച്ചു ബ്രിട്ടനിൽ മുതിർന്ന മന്ത്രിമാർ തമ്മിൽ അഭിപ്രായ ഭിന്നത തുടരുന്നു. ചാൻസലർ ഋഷി സുനാകും ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കുമാണ് മുഖാമുഖം നിൽക്കുന്നത്. ഹാൻകോക്ക് കടുത്ത നിയന്ത്രണങ്ങൾക്കായി വാദിക്കുന്പോൾ, സാന്പത്തിക മേഖലയിൽ ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാകാതിരിക്കുന്നതിലാണ് സുനാകിന്റെ ശ്രദ്ധ.
ജനജീവിതം സാധാരണനിലയിലേക്കു തിരിച്ചെത്തിക്കാൻ ക്രമാനുഗതമായ പദ്ധതികൾ വേണമെന്ന് സുനാക് ആവശ്യപ്പെടുന്നു. ഹാൻകോക്കിന്റെ കടുത്ത നിലപാടുകളാണ് എൻഎച്ച്എസിന്റെ പ്രവർത്തനങ്ങൾ താളം തെറ്റാൻ കാരണമായതെന്നും സുനാകിന്റെ അനുയായികൾ ആരോപിക്കുന്നു. എന്നാൽ, ജനങ്ങളുടെ ജീവനെക്കാൾ സന്പദ് വ്യവസ്ഥയ്ക്കു പ്രാധാന്യം കൊടുക്കുന്ന നിലപാടാണ് സുനാകിന്റേതെന്നു ഹാൻകോക്കിനെ പിന്തുണയ്ക്കുന്നവർ തിരിച്ചടിക്കുന്നു.
എല്ലാവർക്കും മാസ്ക് നല്കാൻ സ്പെയിൻ
സ്പെയിൻ: കോവിഡ് ബാധയുടെ മൂർധന്യാവസ്ഥ സ്പെയിൻ പിന്നിടുകയാണെന്നു പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. തുടർച്ചയായ രണ്ടാം ദിവസവും മരണസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയതോടെയാണു പ്രധാനമന്ത്രിയുടെ ആശ്വാസ പ്രഖ്യാപനം. നിയന്ത്രണങ്ങളാണ് ജീവനുകൾ രക്ഷിക്കുന്നതെന്നു കൂട്ടിച്ചേർത്ത അദ്ദേഹം ഏപ്രിൽ 25 വരെ രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടി.
809 പേരാണ് ശനിയാഴ്ച മാത്രം സ്പെയ്നിൽ മരിച്ചത്. ഒരാഴ്ചയ്ക്കിടയിൽ ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. ആകെ മരിച്ചവർ 12,500 കടന്നു. ആകെ വൈറസ് ബാധിതരുടെ എണ്ണം 1,30,000 കവിഞ്ഞു. രാജ്യത്തെ മുഴുവൻ പൗരൻമാർക്കും മാസ്ക് ലഭ്യമാക്കുക എന്ന പ്രയത്നത്തിനും അധികൃതർ തുടക്കം കുറിച്ചു.
കൊറോണയുടെ മറവിൽ കരിനിയമങ്ങളും
ബെർലിൻ: കൊറോണകാലം ജനങ്ങൾക്ക് അനുസരണയുടേതാണ്. ചോദ്യം ചെയ്യാതെയും പ്രതിഷേധിക്കാതെയും സർക്കാർ പറയുന്നത് അനുസരിക്കാൻ നിർബന്ധിതരാകുന്ന കാലം. മൊബൈൽ ഫോണിന്റെ സ്വകാര്യത പോലും പരാതികളില്ലാതെ സർക്കാരിനു തീറെഴുതാൻ തയാറാണ് യൂറോപ്പിലെ ആധുനിക ജനാധിപത്യ വിശ്വാസികൾ പോലും. എന്നാൽ, ഈ സാഹചര്യം പരമാവധി മുതലെടുക്കാൻ ശ്രമിക്കുന്ന ചില ഭരണകൂടങ്ങളുമുണ്ട്.
ചൈനയും റഷ്യയും മുതൽ ഹംഗറിയും തുർക്കിയും വരെ പൗരാവകാശത്തിനു മേലുള്ള കടിഞ്ഞാണ്‍ മുറുക്കാൻ ഭരണകൂടത്തിനു കിട്ടിയ അവസരം പരമാവധി മുതലെടുക്കുന്നുവെന്നതാണ് കാഴ്ച. അടിയന്തര സാഹചര്യത്തിന്റെ മറവിൽ പ്രത്യേക നിയമങ്ങളും അധികാരങ്ങളും പാസാക്കിയെടുക്കുന്നു. റഷ്യയിൽ വ്ളാദിമിർ പുടിനും ഹംഗറിയിൽ സുഹൃത്ത് വിക്ടർ ഓർബനും സമാന നിയമങ്ങൾ പാസാക്കി.
ഇപ്പോഴത്തെ സാഹചര്യത്തിൽ മനുഷ്യാവകാശ സംഘടനകളോ പൗരവാകാശ പ്രവർത്തകരോ കാര്യമായി ശബ്ദമുയർത്തില്ല എന്നതു തിരിച്ചറിഞ്ഞാണ് ഇത്തരം നീക്കങ്ങൾ.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലിൽ
ബര്‍ലിനില്‍ മലയാളത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍
ബര്‍ലിന്‍ : ബര്‍ലിനില്‍ പെസഹാ വ്യാഴം തിരുക്കര്‍മ്മങ്ങള്‍ വൈകുന
ഐഎൻഎംഒ നേതൃത്വത്തിലേക്ക് മൈഗ്രന്റ് നഴ്സസ് അയർലൻഡ് പ്രതിനിധികൾ
ഡബ്ലിൻ : അയർലൻഡിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഐ
സ്റ്റോക്ക് ഓൺ ട്രെന്റിലെ വിശുദ്ധവാര ശുശ്രൂഷകൾക്ക് എബ്രഹാം മാർ സ്തേഫാനോസ് കാർമികത്വം വഹിക്കും
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിലെ മലങ്കര ഓർത്തഡോ
ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ വിശുദ്ധവാര ശുശ്രൂഷകളുടെ സമയക്രമം
ഫ്രാങ്ക്ഫര്‍ട്ട്: സീറോമലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്
കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ ചൊല്ലുന്നത് മാർപാപ്പ എഴുതിയ പ്രാർഥനകൾ
വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പ എഴുതിയ പ്രാർഥനകളായിരി
ബാഡ് നൊയേസ്റ്റാഡ്റ്റ് സീറോമലബാര്‍ കമ്യൂണിറ്റിയുടെ വിശുദ്ധവാരാഘോഷങ്ങളുടെ സമയക്രമം
ബാഡ് നൊയേസ്റ്റാഡ്റ്റ്: ജര്‍മനിയിലെ ബാഡ് നൊയേസ്റ്റാഡ്റ്റ് സെന്റ
സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ഈസ്റ്റർ - വിഷു - ഈദ് ആഘോഷം ഏപ്രിൽ ഏഴിന്
സ്റ്റീവനേജ് : ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ സർഗം സ്
വേൾഡ് മലയാളി കൗൺസിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
ലണ്ടൻ: വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷനൽ ഹെൽത്ത് ആൻഡ് മ
ഓശാന ദിനത്തിൽ മാർപാപ്പയുടെ ദിവ്യബലിയിൽ കാഴ്ച സമർപ്പിച്ച് മലയാളി കുടുംബം
റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഓശാന ഞായറിനോട്
ഗാൽവേ സെന്റ് തോമസ് സീറോമലബാർ പള്ളിയിലെ ധ്യാനം വ്യാഴം, വെള്ളി ദിവസങ്ങളിൽ
ഡബ്ലിൻ: ഗാൽവേ സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ വിശുദ്ധവാര ധ്യ
കൊളോണിലെ സീറോമലബാര്‍ സമൂഹം ഓശാന തിരുനാള്‍ ആഘോഷിച്ചു
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള സീറേ മലബാര്‍ സമൂഹം യേശുവിന്
കെഎംസിസി അയർലൻഡ് ഇഫ്താർ മീറ്റ് വർണാഭമായി
ഡബ്ലിൻ: കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെഎംസിസി ) സംഘടിപ്പിച്ച ഇ
ഓക്സ്ഫോർഡ് റീജിയണൽ സീറോമലബാർ യുവജന സംഗമം വാട്ഫോർഡിൽ ഏപ്രിൽ നാലിന്
വാട്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ഓക്സ്ഫോർഡ് റീ
വാർഷികാഘോഷം സംഘടിപ്പിച്ച് ബ്രിട്ടീഷ് കേരളലൈറ്റ് ട്രക്കേഴ്സ് അസോസിയേഷൻ
എക്സിറ്റർ: ബ്രിട്ടനിലെ മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയാ
സമീക്ഷ ബാഡ്മിന്റൺ ടൂർണമന്റ്; ധനുഷ് - ബേസിൽ സഖ്യത്തിന് ജയം
കോവൻട്രി: സമീക്ഷ സംഘടിപ്പിച്ച രണ്ടാമത് ഡബിൾസ് ബാഡ്മിന്റൺ ടൂർ
വത്തിക്കാനില്‍ ഓശാന ഞായര്‍ ആഘോഷിച്ചു
വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ വിശുദ്
ഇന്ത്യൻ ഗവേഷക വിദ്യാർഥിനി യുകെയിൽ അപകടത്തിൽ മരിച്ചു
ലണ്ടൻ: ഇന്ത്യൻ ഗവേഷകവിദ്യാർഥിനി ലണ്ടനിൽ സ
സെന്റ് ആന്റണീസ് സീറോമലബാര്‍ മിഷനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ സമയക്രമം
വിക്ടോറിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിലെ സെന
അയർലൻഡിൽ ഓശാന ഞായർ തിരുകർമങ്ങൾ നടന്നു
ഡബ്ലിൻ: അയർലണ്ടിലെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായർ തിരുകർമങ
അഡിഡാസുമായുള്ള ബന്ധം ഉപേക്ഷിച്ച് ജര്‍മന്‍ ഫുട്ബോള്‍ ടീം
ബര്‍ലിന്‍: അഡിഡാസുമായുള്ള 77 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് ജര്‍മ

ഇയു ഉച്ചകോടി: കൃഷിയും സമ്പദ്വ്യവസ്ഥയും രണ്ടാം ദിനത്തില്‍ ചര്‍ച്ചയായി
ബ്രസല്‍സ്: ഇയു ആസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന ഇയു ഉച്ചകോടി
ജര്‍മനിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സമൂഹത്തിന്റെ വിശുദ്ധവാര ശുശ്രൂഷകള്‍ ഒന്‍പത് നഗരങ്ങളില്‍
ബര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ യുകെ - യൂറോ
സൈമൺ ഹാരീസ് ഐറിഷ് പ്രധാനമന്ത്രി പദത്തിലേക്ക്
ഡബ്ലിൻ: സൈമൺ ഹാരീസ് അയർലൻഡ് പ്രധാനമന്ത്രിയാവും. അധികാരമേൽ
ജര്‍മനിയില്‍ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം ഭക്തിനിര്‍ഭരമായി
നേവിഗസ്: മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമ
വെക്സ്ഫോർഡ് സീറോമലബാർ പള്ളിയിലെ വിശുദ്ധവാര തിരുകർമങ്ങളുടെ സമയക്രമം
ഡബ്ലിൻ: വെക്സ്ഫോർഡ് സെന്റ് അൽഫോൻസ സീറോമലബാർ പള്ളിയിൽ പെസഹാ
വിദേശ പഠനം: 31 ശതമാനത്തിനും മടങ്ങാൻ താത്പര്യമില്ല
കാസര്‍ഗോഡ്: “നമ്മുടെ രാജ്യത്തുനിന്നു പഠനത്തിനായി വിദേശത്തേക
മോസ്കോ ഭീകരാക്രമണ ഇരകൾക്കും യുക്രെയ്നിലെ രക്തസാക്ഷികൾക്കും വേണ്ടി പ്രാർഥിച്ച് മാർപാപ്പ
വത്തിക്കാൻസിറ്റി: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്കടുത്ത് സംഗീതപര
യുകെയിൽ താമസിക്കുന്ന താമരക്കാട് - അമനകര സ്വദേശികളുടെ സംഗമം വർണാഭമായി
ലണ്ടൻ: കോട്ടയം ജില്ലയുടെ അതിർത്തി ഗ്രാമങ്ങളായ താമരക്കാട് - അമ
വെയില്‍സ് രാജകുമാരിക്ക് അര്‍ബുദം സ്ഥിരീകരിച്ചു
കാർഡിഫ്: വെയിൽസ് രാജകുമാരി കേറ്റ് മിഡിൽടണ് കാൻസർ ബാധ സ്ഥിരീ
ബ്രെ ഹെഡ് മലയിലേക്കു കുരിശിന്റെ വഴി ശുശ്രൂഷ നടത്തി
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ച് ഡബ്ലിൻ സോണലിന്റെ നേതൃത്വ
വിദ്യാർഥി വീസ കുംഭകോണം; ഐറിഷ് സ്കൂളുകള്‍ ആശങ്കയില്‍
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ സ്ഥിരതാമസത്തിനുള്ള അനുമതി സ്വന്തമാ
സന്തോഷത്തിൽ ഫിൻലൻഡിനെ തോൽപിക്കാനാവില്ല മക്കളേ...!
ജനീവ: ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി തുടര്‍ച്ചയായ ഏ
ഫ്രാൻസിൽ വിദ്വേഷകുറ്റങ്ങൾ വർധിച്ചതായി സർക്കാർ
പാരീസ്: മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള വിദ്വേഷക്കുറ്റ
അയർലൻഡിൽ വെള്ളിയാഴ്ച കുരിശു മലകയറ്റം
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച് ഡബ്ലിൻ സോണലിന്റെ നേതൃത്വത്
ഐറിഷ് പ്രധാനമന്ത്രി രാജിവച്ചു
ഡബ്ലിൻ: അയർലൻഡ് പ്രധാനമന്ത്രി ലിയോ വരാദ്ക്കർ രാജിവച്ചു. ഇന്ത്
യുകെയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു
വെയിൽസ്: യുകെയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു. വെയിൽസിലെ
ജര്‍മനിയില്‍ പാപ്പരായ കമ്പനികളുടെ എണ്ണത്തിൽ 19 ശതമാനം വർധന
ബെര്‍ലിന്‍: ജര്‍മനിയില്‍ പാപ്പരായ കമ്പനികളുടെ എണ്ണത്തിൽ 19 ശ
ഫാ. ബോബി എമ്പ്രയിൽ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനിൽ 22നും 23നും; സ്റ്റീവനേജിൽ 24ന്
ലൂട്ടൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ യാത്രയ
40-ാം വെള്ളിയാഴ്ചയിലെ കുർബാനയും കുരിശിന്റെ വഴിയും എയിൽസ്ഫോർഡ് പ്രിയറി തീർഥാടന ദേവാലയത്തിൽ
ആഷ്ഫോർഡ്: കോയിഡോൺ സെന്റ് പോൾ മലങ്കര മിഷന്റെയും ആഷ്ഫോർഡ് സെന്‍
ബ്ലാക്ക്റോക്കിൽ യൗസേപ്പ് പിതാവിന്റെ തിരുനാൾ സമാപിച്ചു
ഡബ്ലിൻ: ബ്ലാക്ക്റോക്ക് ഗാർഡിയൻ എയ്ജ്ൽസ് ദേവാലയത്തിൽ വിശുദ്ധ യ
മാർ ഇവാനിയോസ് മെത്രാപ്പോലിത്തയെ ധന്യനായി പ്രഖ്യാപിച്ചതിന്റെ നന്ദിസൂചകമായി റോമിൽ ദിവ്യബലി അർപ്പിച്ചു
റോം: ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലിത്തയെ റോമിലെ പരിശുദ്ധ
കോർക്കിൽ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
ഡബ്ലിൻ: കോർക്കിൽ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. കോര്‍
ഗോൾവേയിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു
ഡബ്ലിൻ: ഗോള്‍വേ മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം. കഴ
അയർലൻഡിൽ സെന്റ് പാട്രിക് ദിനാഘോഷപരിപാടി വർണാഭമായി
ഡബ്ലിൻ: അയർലൻഡിൽ വിവിധയിടങ്ങളിൽ നടന്ന സെന്റ് പാട്രിക് ദിനാ
രാജു കുന്നക്കാടിന് രാജന് പി. ദേവ് സ്മാരക പുരസ്കാരം
തിരുവനന്തപുരം: നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് കലാരംഗത്തെ മിക
ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ കുട്ടികൾക്കും മുതിർന്നവർക
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന് നവനേതൃത്വം
സ്കൻതോർപ്പ്: യുകെയിലെ സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്
ലയൺസ് ക്ലബ് റോമാ കേരളയ്ക്ക് ബാഡ്ജിംഗ് ലഭിച്ചു
റോം: റോമിൽ നടന്ന ലയൺസ് ക്ലബിന്റെ ഇന്റർനാഷണൽ മീറ്റിംഗിൽ ലയ
കെ.ജെ. സെബാസ്റ്റ്യൻ അന്തരിച്ചു
ഡബ്ലിൻ : തൊടുപുഴ ഏഴല്ലൂർ പടിഞ്ഞാറെപുത്തൻപുരയ്ക്കൽ കെ.ജെ. സെബ
കൊളോണില്‍ വാര്‍ഷിക ധ്യാനം ഞായറാഴ്ച നടത്തും
കൊളോണ്‍: യൂറോപ്പിലെ മലയാളി കൂട്ടായ്മയായ കൊളോണിലെ സീറോമലബ
Latest News
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top