കോവിഡ് ബാധയിൽ നിന്നും സംരക്ഷണത്തിനായി ഫരീദാബാദ് രൂപതയെ പ്രതിഷ്ഠിച്ചു
Monday, April 6, 2020 9:02 PM IST
ന്യൂഡൽഹി: കോവിഡ് ബാധയിൽ നിന്നും സംരക്ഷണത്തിനായി ഫരീദാബാദ് രൂപതയെ ഈശോയുടെ തിരുഹൃദയത്തിനും മാതാവിന്‍റെ വിമലഹൃദയത്തിനും പ്രതിഷ്ഠിച്ചു.

കോവിഡ് ബാധയുടെ ഭീതി ലോകമെമ്പാടും രാജ്യത്തും വർധിച്ചുവരുന്ന സാഹചര്യത്തിൽ ദൈവത്തിൽ ആശ്രയിക്കുന്നതിന്‍റെ ആവശ്യകതയെ എടുത്തു കാട്ടികൊണ്ട് കോറോണയിൽ നിന്നും സംരക്ഷണത്തിനായി ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര വിശുദ്ധബലി മധ്യേ രൂപതയെ ഈശോയുടെ തിരുഹൃദയത്തിനും മാതാവിന്‍റെ വിമല ഹൃദയത്തിനും പ്രതിഷ്ഠിച്ചു.

വിശുദ്ധ കുർബാന മധ്യേ മാർ ജോസ് പുത്തൻവീട്ടിൽ വിശുദ്ധ മാർഗരറ്റ് മേരി ആലക്കോക്കിന് ഈശോ നൽകിയ ദർശനത്തിൽ തിരുഹൃദയത്തിനു തന്നെ പ്രതിഷ്ഠിക്കുന്നവർക്ക് ഈശോ നൽകുന്ന 12 വാഗ്ദാനങ്ങൾ പ്രതിപതിച്ചുകൊണ്ട് സന്ദേശം നൽകി . തുടർന്നു ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര ജ്ഞാനത്തിന്‍റെ പുസ്‌തകം പതിനെട്ടാം അധ്യായത്തിൽ നിന്നുള്ള ഭാഗം വായിക്കുകയും അതേത്തുടർന്ന് തിരികൾ കത്തിച്ചു പ്രതിഷ്ഠ പ്രാർഥന ചൊല്ലിക്കൊടുക്കുകയും ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്