ലോക്ക്ഡൗണിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ദരിദ്രർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു
Tuesday, April 7, 2020 9:12 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയും ഡൽഹി രൂപത വർക്കിംഗ് പീപ്പിൾസ് ചാർട്ടർ ആൻഡ് കമ്മീഷൻ ഫോർ മൈഗ്രന്‍റ്സും സെന്‍റ് പീറ്റേഴ്സ് യാക്കോബായ ഇടവകയും സംയുക്തമായി ലോക്ക്ഡൗണിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ദരിദ്രർക്ക് ഓശാന ഞായർ മുതൽ 10 ദിവസം തുടർച്ചയായി ഉച്ചഭക്ഷണം വിതരണം ചെയ്തുവരുന്നു.

ഒരു ദിവസം കുറഞ്ഞത് 600 പേർക്കാണ് ഭക്ഷണം നൽകുന്നത്. ഗവൺമെന്‍റ് നിർദേശപ്രകാരം മാസ്ക്, സാമൂഹിക അകലം എന്നിവ പാലിച്ചാണ് ഭക്ഷണം വിതരണം നടത്തുന്നത്.

സെന്‍റ് പീറ്റേഴ്സ് വികാരി, ഭാരവാഹികൾ, സിസ്റ്റർ റാണി , നിർമൽ എന്നിവർ നേതൃത്വം നൽകി.‌

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്