ഫരിദബാദ് രൂപതയിൽ ദുഃഖവെള്ളി ആചരിച്ചു
Saturday, April 11, 2020 6:41 PM IST
ന്യൂഡൽഹി: കോവിഡ് ബാധ മൂലം ദേവാലയങ്ങൾ അടയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണി കുളങ്ങരയുടെ കാർമികത്വത്തിൽ നടത്തപ്പെട്ട ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ യൂട്യൂബ് ചാനലായ ട്രൂത്ത് ടൈസിംഗ സ് വഴി തൽസമയം സംപ്രേഷണം ചെയ്തു.

പീഡാനുഭവ തിരുക്കർമ്മങ്ങൾക്കു ശേഷം കുരിശിന്‍റെ വഴിയും നടത്തപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികൾ അവരവരുടെ ഭവനങ്ങളിൽ ആയിരുന്നുകൊണ്ട് ഓൺലൈനിൽ തിരുക്കർമങ്ങളിൽ പ ങ്കെടുത്തു. ക്രൂശിതനായ ക്രിസ്തുവിന്‍റെ കുരിശ് ദൈവത്തിന്‍റെ ശക്തിയാണെന്നും ക്രൂശിതരൂപം രക്ഷയുടെ ഉറവിടമാണെന്നും അതുകൊണ്ട് കുരിശിനെ സംബന്ധിച്ചുള്ള വികലമായ സിദ്ധാന്തങ്ങളാൽ സ്വാധീനിക്കപ്പെടാതെ ക്രൂശിതനായ ക്രിസ്തുവിന്‍റെ കുരിശ് രക്ഷയുടെ ഉറവിടമാണെന്ന വിശ്വാസ തത്വത്തിൽ ഉറച്ച് നിൽക്കുവാൻ സാധിക്കണമെന്നും ആർച്ച് ബിഷപ് സന്ദേശത്തിൽ പറഞ്ഞു.

ദുഃഖ ശനിയാഴ്ച രാവിലെ 7നും ഈസ്റ്റർ ഞായർ രാവിലെ 10 നും ഉച്ചകഴിഞ്ഞു മൂന്നിനും 5 നും വിശുദ്ധ കുർബാന തൽസമയം സംപ്രേക്ഷണം ഉണ്ടായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്