ദു​രി​ത​ക്ക​യ​ത്തി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി നി​സ്വാ​ർ​ഥ സേ​വ​ന​വു​മാ​യി വീ​ണ്ടും മ​ല​യാ​ളി​ക​ൾ
Monday, April 20, 2020 9:27 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ​ക്കാ​ല​ത്തെ ദു​രി​ത​ക്ക​യ​ത്തി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ആ​യി​ര​ത്തി​ൽ​പ്പ​രം ഭ​ക്ഷ​ണ കെ​ട്ടു​ക​ളൊ​രു​ക്കി നി​സ്വാ​ർ​ത്ഥ സേ​വ​ന ച​രി​ത്രം ര​ചി​ച്ച് വീ​ണ്ടും മ​ല​യാ​ളി​ക​ൾ. അ​ർ​ഹ​രും ആ​ലം​ബ​ഹീ​ന​രു​മാ​യ ഡ​ൽ​ഹി​യി​ലെ​യും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി ഭ​ക്ഷ​ണ കി​റ്റു​ക​ളൊ​രു​ക്കി പ്ര​മു​ഖ സ്വ​ർ​ണ വ്യാ​പാ​രി​ക​ളാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ് & ഡ​യ​മ​ണ്ട്സും രം​ഗ​ത്ത്.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് മ​ല​ബാ​ർ ഗോ​ൾ​ഡ് & ഡ​യ​മ​ണ്ട്സ് ദു​രി​ത​ത്തി​ലാ​യ​വ​രെ ക​ര​ക​യ​റ്റാ​ൻ സ​ഹാ​യ ഹ​സ്ത​വു​മാ​യി വി​വി​ധ ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​യ​ത്. അ​രി, ആ​ട്ട, ഹ​ർ​ഹ​ർ ദാ​ൾ, ലോ​ബി​യ, പ​ഞ്ച​സാ​ര, ഭ​ക്ഷ്യ എ​ണ്ണ, ചാ​യ​പ്പൊ​ടി, ഉ​പ്പ്, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, മു​ള​കു​പൊ​ടി, കു​ളി​ക്കാ​നു​ള്ള സോ​പ്പ് തു​ട​ങ്ങി ഒ​രു മാ​സ​ത്തെ ഉ​പ​യോ​ഗ​ത്തി​നു​ള്ള ആ​യി​ര​ത്തി​ൽ​പ്പ​രം ഭ​ക്ഷ​ണ കി​റ്റു​ക​ളാ​ണ് വി​ത​ര​ണ​ത്തി​നാ​യി ത​യ്യാ​റാ​ക്കി​യ​ത്. ഓ​ൾ ഇ​ന്ത്യാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​യ്മ), ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഡി​എം​എ.) തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ജ​ന​ക്പു​രി ഉ​ത്തം​ന​ഗ​ർ ഭാ​ഗ​ങ്ങ​ളി​ലെ ചേ​രി നി​വാ​സി​ക​ൾ​ക്കും റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും എ​യ്മ നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ബാ​ബു പ​ണി​ക്ക​ർ, ഡ​ൽ​ഹി ഏ​രി​യ സെ​ക്ര​ട്ട​റി പി. ​ര​വീ​ന്ദ്ര​ൻ, ഡി​എം​എ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, മ​ല​ബാ​ർ ഗോ​ൾ​ഡ് & ഡ​യ​മ​ണ്ട്സ്, സ്റ്റോ​ർ ഹെ​ഡ് നൗ​ഫ​ൽ പി.​എ., മാ​ർ​ക്ക​റ്റിം​ഗ് മ​നേ​ജ​ർ മ​നോ​ജ് പി​ള്ള തു​ട​ങ്ങി​യ​വ​ർ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്വീ​ക​രി​ച്ചു വി​ത​ര​ണം ചെ​യ്യാ​ൻ നേ​രി​ട്ടെ​ത്തു​ക​യാ​യി​രു​ന്നു.

ര​ജൗ​രി ഗാ​ർ​ഡ​ൻ ഏ​രി​യാ ചെ​യ​ർ​മാ​ൻ ഷാ​ജി ഇ.​ജെ., ജ​ന​ക്പു​രി നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗം മ​ധു തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി