റു​മേ​നി​യ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ദ്യ ട്രെ​യി​ൻ വി​യ​ന്ന​യി​ലെ​ത്തി
Monday, May 11, 2020 8:13 PM IST
വി​യ​ന്ന: റു​മേ​നി​യി​ൽ നി​ന്നും 80 ന​ഴ്സു​മാ​ര​ട​ങ്ങി​യ ആ​ദ്യ സം​ഘ​വു​മാ​യി പ്ര​ത്യേ​ക ട്രെ​യി​ൻ വി​യ​ന്ന​യി​ലെ​ത്തി. പ​ടി​ഞ്ഞാ​റ​ൻ റു​മേ​നി​യ​ൻ ന​ഗ​ര​മാ​യ ടി​മി​സോ​റ​യി​ൽ നി​ന്നും ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 9 മ​ണി​ക്കാ​ണ് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്.

റു​മേ​നി​യ​ൻ ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യാ​ണ് ട്രെ​നി​യി​ൽ 80 നേ​ഴ്ശു​മാ​രാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

ട്രെ​യി​ൻ വി​യ​ന്ന എ​യ​ർ​പോ​ർ​ട്ടി​ന​ടു​ത്തു​ള​ള സ്റ്റേ​ഷ​നി​ൽ രാ​വി​ലെ 9 മ​ണി​ക്ക് എ​ത്തി​ച്ചേ​ർ​ന്നു. വി​യ​ന്ന​യി​ലെ​ത്തി​ച്ചേ​ർ​ന്ന പു​രു​ഷ·ാ​രും സ്ത്രീ​ക​ളു​മ​ട​ങ്ങു​ന്ന ന​ഴ്സിം​ഗ് സം​ഘ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹോ​ട്ട​ലി​ലാ​യി​രി​ക്കും താ​മ​സി​പ്പി​ക്കു​ക.

കോ​വി​ഡ് ടെ​സ്റ്റി​ൽ നെ​ഗ​റ്റി​വ് ആ​യ​വ​രെ ഏ​ജ​ൻ​സി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാം. പോ​സി​റ്റി​വ് ആ​ണെ​ങ്കി​ൽ 14 ദി​വ​സം ഹോ​ട്ട​ലി​ൽ ത​ന്നെ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യ​ണം ട്രെ​യി​നി​ൽ ഒ​പ്പം യാ​ത്ര ചെ​യ്ത​വ​രും.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ