സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ കോ​വി​ഡ് ബാ​ധി​ത​ർ മു​പ്പ​തി​നാ​യി​ര​വും ക​ട​ന്നു; മരണം 1,533 ആയി
Monday, May 11, 2020 8:15 PM IST
സൂ​റി​ച്ച്: രാ​ജ്യ​ത്തെ കോ​വി​ഡ് സു​ര​ക്ഷ​യി​ൽ ക്ര​മാ​നു​സൃ​ത​മാ​യ ഇ​ള​വു​ക​ൾ ന​ട​പ്പാ​ക്കി​വ​ര​വേ, നി​ല​വി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 30141 പേ​ർ​ക്ക് കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 1533 പേ​ർ മ​ര​ണ​മ​ട​ഞ്ഞു.

മ​ര​ണ​മ​ട​ഞ്ഞ​വ​രി​ൽ 54.3 ശ​ത​മാ​നം പേ​ർ, 16,372 പേ​ർ സ്ത്രീ​ക​ളും 45.7 ശ​ത​മാ​നം പേ​ർ, 13,769 പേ​ർ പു​രു​ഷന്മാ​രു​മാ​ണ്.

എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​ർ​ക്കും രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ചു​വെ​ങ്കി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച 50 നും 59 ​വ​യ​സി​നു​മി​ട​യി​ലു​ള്ള​വ​രാ​ണ്. ഏ​ക​ദേ​ശം 6137 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി ക​ണ​ക്കാ​ക്കു​ന്നു.

അ​തു​ക​ഴി​ഞ്ഞാ​ൽ 40-49 വ​യ​സി​ൽ 4724 ഉം ​മൂ​ന്നാ​മ​താ​യി 30 - 39 വ​യ​സു​കാ​രി​ൽ 4053 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ർ.

മ​ര​ണ​മ​ട​ഞ്ഞ​താ​ക​ട്ടെ 41.9 ശ​ത​മാ​നം സ്ത്രീ​ക​ളും 642 ഉം 58.9 ​ശ​ത​മാ​നം പു​രു​ഷ·ാ​രു​മാ​ണ് 891 പേ​ർ മ​ര​ണ​സം​ഖ്യ ഏ​റ്റ​വും കൂ​ടു​ത​ൽ 80 വ​യ​സി​നു​മു​ക​ളി​ൽ 1065 പേ​രും 70 - 79 വ​യ​സു​കാ​രി​ൽ 317 ഉം 60 - 69 ​വ​യ​സി​ൽ 111 പേ​രു​മാ​ണ്.

രാ​ജ്യ​ത്ത് മെ​യ് 11 മു​ത​ൽ സ്കൂ​ളു​ക​ൾ, ക​ട​ക​ൾ, ലൈ​ബ്ര​റി​ക​ൾ, മ്യൂ​സി​യ​ങ്ങ​ൾ, സ്പോ​ർ​ട്സ് റ​സ്റ്റ​റ​ന്‍റു​ക​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങും.


റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ