യൂറോപ്യന്‍ മലയാളികളുടെ വിര്‍ച്വല്‍ കോവിഡ് 19 അവലോകന യോഗം നടന്നു
Friday, May 15, 2020 12:06 PM IST
ബര്‍ലിന്‍: യൂറോപ്പിലെ പല രാജ്യങ്ങളിലും മലയാളികള്‍ കോവിഡ് 19 മൂലം അനുഭവിയ്ക്കുന്ന ദുരിതങ്ങളുടെ കൂടുതല്‍ ചിത്രം വ്യക്തമാക്കുവാനും അതിനുള്ള പരിഹാരങ്ങളും തേടി യൂറോപ്യന്‍ മലയാളികളുടെ വിര്‍ച്വല്‍ കോവിഡ് 19 അവലോകന യോഗം നടന്നു. കോവിഡ് വ്യാപനത്തെ തടയാന്‍ പെട്ടെന്ന് ഉണ്ട ായ നിയന്ത്രണങ്ങളും സഞ്ചാര തടസ്സങ്ങളും നിരവധി മലയാളികളെ യൂറോപ്പില്‍ അങ്ങോമിങ്ങോളം പലരാജ്യങ്ങളിലുമായി ലോക്ഡൗണിലാക്കി.

പുതിയ സാഹചര്യത്തില്‍ ബിസിനസ്സും ജോലികളുമെല്ലാം ധ്രുതഗതിയിലാണ് പരിണമിക്കുന്നത്.ഈ ദുരന്തമുഖത്തും ആര്‍ജവം പ്രകടമാക്കി ഒട്ടേറെ മലയാളി പ്രവര്‍ത്തകര്‍ മനുഷ്യ ജീവിതം സുഗമമാക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്നത് ആഗോളതലത്തിലുള്ള മലയാളികള്‍ക്ക് ഏറെ മാതൃകയാണ്.ഇക്കൂട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഭാവന എടുത്ത് പറയേണ്ട താണ്. കോവിഡ് പോരാട്ടത്തില്‍ മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അപഗ്രഥിക്കുവാന്‍ യൂറോപ്യന്‍ മലയാളി വിര്‍ച്വല്‍ സമ്മേളനം സംഘടിപ്പിച്ചത് എന്തുകൊണ്ടും ശ്രദ്ധേയമായി. വേള്‍ഡ് മലയാളി കൗണ്‍സിലും, യൂറോപ്യന്‍ മലയാളി സംഘടനകളമാണ് സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചത്.

ഡോ.സോജി അലക്‌സ് തച്ചങ്കരി (യുകെ),ഡോ.അനീഷ് ചക്കുങ്കല്‍ (നെതര്‍ലന്‍ഡ്‌സ്), ഡേവിസ് തെക്കുംതല & റോബിന്‍ ജോസ് (ജര്‍മനി) എന്നിവരാണ് സംഘാടനത്തിനു നേതൃത്വം കൊടുത്തത്.

ആനി പാലിയത്തിന്റെ (യുകെ) പ്രാര്‍ത്ഥന ഗാനത്തോടെ പരിപാടി തുടക്കം കുറിച്ചു.നെതര്‍ലണ്ട ്‌സിലെ ഇന്ത്യന്‍ അംബാസിഡറും മലയാളിയുമായ വേണു രാജാമണി സമ്മേളനത്തില്‍ ഉത്ഘാടന പ്രസംഗം നടത്തി. പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരങ്ങള്‍ നല്‍കുകയും,യൂറോപ്പില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് വിശദമാക്കുകയും ചെയ്തു. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡിന്റെ കാലാവധിയെക്കുറിച്ചു പ്രവാസി സമൂഹത്തിനിടയില്‍ നിലനിന്നിരുന്ന പല ആശങ്കകള്‍ ദുരീകരിയ്ക്കാന്‍ ഒരു പരിധി വരെ ഈ വേദി ഉപയോഗപ്രദമായി. സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷകന്‍ ആയിരുന്നു.മാനവരാശി അഭിമുഖീകരിക്കുന്ന കോവിഡ് മഹാമാരിയുടെ യുദ്ധമുഖത്തു തളരാതെ,ഒറ്റകെട്ടായി പ്രവാസിസമൂഹം നിലകൊള്ളേണ്ട തിന്റെ ആവശ്യകത അദ്ദേഹം ഉയര്‍ത്തിക്കാട്ടി. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ജോണി കുരുവിള, ഡബ്ല്യുഎംസിയുടെ മറ്റു പ്രമുഖ ഭാരവാഹികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സുനില്‍ തോമസ് & മോളി പറമ്പേട്ട്(സ്വിറ്റ്‌സര്‍ലന്‍ഡ്)എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു.കോവിഡ് മഹാമാരി ആരോഗ്യ പ്രവര്‍ത്തന മേഖലയിലും പ്രത്യേകിച്ച്‌നഴ്‌സിംഗ് രംഗത്തും,പൊതുജീവിതത്തിലും വരുത്തുന്ന പുത്തന്‍ പ്രവണതകളെയും,പുതിയ രീതികളെയും കുറിച്ച്‌വിശദമായ ചര്‍ച്ചകള്‍ ഉണ്ട ായിരുന്നു. ആന്‍സി ജോയ് (നേഴ്‌സ് യുകെ), തങ്കമണി അരവിന്ദ് (നഴ്‌സിംഗ് ട്യൂട്ടര്‍,അമേരിക്ക) എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം വഹിച്ചു.

വിവിധ രാജ്യങ്ങളിലെ മലയാളി ആരോഗ്യ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു.ഇറ്റലിയില്‍ കോവിഡ് ബാധിച്ചു തീവ്രപരിചരണത്തിലായിരുന്നവര്‍ രോഗശാന്തിക്ക് ശേഷം അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കൊപ്പം പുതിയ സാഹചര്യം സൃഷ്ടിക്കുന്ന അവസരങ്ങളെകുറിച്ചും രണ്ട ു പാനലുകളുടെനേതൃത്വത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.

ഡോ.സോജി അലക്‌സ് തച്ചങ്കരി(യുകെ), തച്ചങ്കരി, ഗ്രേറ്റ് ബ്രിട്ടണ്‍ ഡോ.അനിഷ് ചക്കുങ്കല്‍ (നെതര്‍ലാന്റ്‌സ്),ഡോ.ജോംസി ചാക്കോ തിട്ടേല്‍, (ജര്‍മനി) എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് കാലഘട്ടത്തില്‍ മലയാളി പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. പ്രവാസി സമൂഹതിന്റെ ദുരിതം പരിമിതപ്പെടുത്തുന്നതിനു പ്രാഥമിക പരിഗണന നല്‍കേണ്ട ഒന്ന് രണ്ട ു വിഷയങ്ങള്‍ കണ്ടെ ത്തുകയും ചെയ്തു.

തോമസ് മൊട്ടക്കല്‍ (ഡബ്ല്യുഎംസി വൈസ് പ്രസിഡന്റ് ഓര്‍ഗനൈസേഷന്‍, യുഎസ്എ),വില്‍സണ്‍ ചാത്തകണ്ട ം, (ഡബ്ല്യുഎംസി, സ്വിറ്റ്‌സര്‍ലണ്ട്), റോബിന്‍ ജോസ്(ജര്‍മനി) എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് അനന്തര ലോകത്തിലെ അവസരങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി. പ്രവാസി കോണ്‍ക്ലേവ് ചെയര്‍മാന്‍ കോശി അലക്‌സ് നാട്ടിലെ സസ്യവിഭവകൃഷി വികസിപ്പിചെടുക്കാവുന്ന ഒന്നാണന്ന് അറിയിച്ചു.
സമയ പരിധിയും കുടുതല്‍ ചോദ്യങ്ങളും ഉണ്ട ായിരുന്നതുകൊണ്ട് തുടര്‍ന്നും കുടുതല്‍ സമയത്തില്‍ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കേണ്ട തിന്റെ ആവശ്യകത പ്രവാസി പ്രതിനിധികള്‍ ഉയര്‍ത്തിക്കാട്ടി. അതിനായി എല്ലാവരുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്ന് പ്രവാസി പ്രതിനിധികള്‍,ആരോഗ്യ പ്രവര്‍ത്തകര്‍,ബിസിനസ് മാഗ്‌നറ്റുകള്‍,വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍, ഐടി വിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.രണ്ടര മണിക്കൂര്‍ നീണ്ട പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഡേവിസ് തെക്കുംതല നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍