കോ​വി​ഡ് : ബ്രി​ട്ട​നി​ൽ ഒരു മ​ല​യാ​ളി കൂടി മ​രി​ച്ചു
Saturday, May 16, 2020 7:29 PM IST
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ഒ​രു മ​ല​യാ​ളി​ കൂ​ടി മ​രി​ച്ചു. ലീ​ഡ്സി​ന​ടു​ത്ത് പോ​ന്‍റി​ഫ്രാ​ക്ടി​ലെ നോ​ട്ടിം​ഗ് ലി​യി​ൽ താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് പു​തു​പ്പ​ടി​ക്ക​ടു​ത്തു കാ​ക്ക​വ​യ​ൽ സ്വദേശി
യാ​യ ഇ​ട​ശേ​രി​പ്പ​റ​ന്പി​ൽ സ്റ്റാ​ൻ​ലി സി​റി​യ​ക് (49)ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: മി​നി. മ​ക്ക​ൾ: ആ​ൽ​ബി​ൻ, അ​ഞ്ജ​ലി.

പ​തി​നാ​റു വ​ർ​ഷ​മാ​യി ഇ​വ​ർ യു​കെ​യി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മു​ൻ​പ് ചി​ല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ ബ്രി​ട്ട​നി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം പ​തി​നാ​ലാ​യി. ബ്രി​ട്ട​നി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വാണ് .

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ