ഹലോ ഫ്രണ്ട്സ് സ്വിറ്റ്‌സർലൻഡ് ഓൺലൈൻ ഡാൻസ് ഫെസ്റ്റ്
Tuesday, May 26, 2020 11:25 AM IST
സൂറിച്ച്: ഹലോ ഫ്രണ്ട്സ് സ്വിറ്റ്‌സർലൻഡ് ഓണലൈൻ ഡാൻസ് ഫെസ്റ്റിവൽ ഒരുക്കുന്നു. പ്രായ ഭാഷ ലിംഗ വ്യത്യാസമില്ലാതെ ലോകത്തിന്‍റെ ഏതു ഭാഗങ്ങലിലുള്ള
വർക്കും പങ്കെടുക്കാം. ഏത് കാറ്റഗറിയിലുള്ള നൃത്തവും സ്വീകാര്യമാണ്. ഗ്രൂപ്പ് ഡാൻസ് ആണെങ്കിൽ അതാത് രാജ്യത്തെ കോവിഡ് നിയമങ്ങൾക്ക് വിധേയമായി ആയിരിക്കണം ചിത്രീകരിക്കേണ്ടത്. ഒന്നര മിനിറ്റ് മുതൽ 5 മിനിറ്റ് വരെ ദൈർഘ്യമുള്ള ഒറ്റക്കോ ഗ്രൂപ്പായോ ഉള്ള നൃത്തങ്ങൾ വാട്ട്സ് ആപ്പ് നമ്പറിൽ അയക്കുക. 0041763432862, 0041788729140,0041764290220,0041767112345.

ഡാൻസുകൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളിൽ എത്തിക്കുന്നതാണ്. www.hetheygrocery.ch എന്ന ഓണലൈൻ ഷോപ്‌സ് ആണ് പ്രായോജകർ.

കോവിഡ് മഹാമാരിയിൽ മാതൃകാപരമായ സാന്ത്വനവുമായി സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിച്ച ഹലോ ഫ്രണ്ട്സ് സംഗീത സമർപ്പണത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളികളാണ് പങ്കെടുത്തത്. ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നവർക്കും വിവിധ ദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കുമായി കലാപ്രതിഭകൾ കൈകോർത്ത സാന്ത്വന സംഗീത സമർപ്പണമായിരുന്നു ഹലോ ഫ്രണ്ട്സ് സ്വിറ്റ്‌സർലാൻഡ് ഒരുക്കിയത്.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ