വന്ദേ ഭാരത് മിഷൻ: ആദ്യ വിമാന യാത്രക്കാർ ഒഐസിസി / ഐഒസി അയർലൻഡിന് നന്ദി പറഞ്ഞു
Thursday, May 28, 2020 12:35 AM IST
ഡബ്ലിൻ : ഡബ്ലിനിൽ നിന്നുള്ള വന്ദേഭാരത് മിഷന്‍റെ ആദ്യ വിമാന യാത്രക്കാർ ഒഐസിസി / ഐ ഒസി അയർലൻഡിനു നന്ദി പറഞ്ഞു. വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു അടിയന്തരമായി നാട്ടിൽ എത്തിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ഒഐസിസി അയർലൻഡാണ്. ആദ്യ കട്ടത്തിൽ ആവശ്യത്തിന് ഫലം ഉണ്ടായില്ലെങ്കിലും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഈ ആവശ്യം ഏറ്റെടുത്തപ്പോൾ ഇതു നടപ്പിലാക്കേണ്ടി വന്നു.

ആദ്യ വിമാന യാത്രക്കാർക്ക് ഒഐസിസി/ഐഒസി ഭാരവാഹികളായ എം എം ലിങ്ക്വിൻസ്റ്റർ, സാൻജോ മുളവരികൽ, പി.എം ജോർജുകുട്ടി, റോണി കുരിശിങ്കൽപറമ്പിൽ, പ്രശാന്ത് മാത്യു, ഫ്രാൻസിസ് ഇടണ്ടറി , ദീനോ ജേക്കബ്,സുബിൻ ഫിലിപ്പ് തുടങ്ങിയവർ ആശംസകൾ നേർന്നു.