കോവിഡ് 19: ഫരീദാബാദ് രൂപതയിൽ പ്രത്യേക പ്രാർഥന യജ്ഞം
Saturday, May 30, 2020 8:50 AM IST
ന്യൂ ഡൽഹി: പന്തകുസ്ത തിരുനാളിന് ഒരുക്കമായി ഫരീദാബാദ് രൂപതയിൽ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക പ്രാർഥന നടക്കും.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾ ആത്മീയവും ഭൗതീകവുമായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ജനങ്ങളെ ആത്മീയമായിട്ട് അനുധാവനം ചെയ്യുക എന്നത് ആത്മീയ ഗുരുക്കൻമാരുടെ ഏറ്റവും വലിയ ഉത്തരവാദിത്വമാണെന്നും അങ്ങനെ ഒരു ലക്ഷ്യത്തോടു കൂടിയാണ് താൻ ഈ പ്രാർഥനയജ്ഞം നടത്തുന്നതെന്നും ആർച്ച്ബിഷപ് പറഞ്ഞു.

രാത്രി 9ന് ആരംഭിക്കുന്ന പ്രാർഥന ട്രൂത്ത് ടൈഡിംഗ് സ് എന്ന യൂട്യൂബ് ചാനൽ വഴി തൽസമയം സംപ്രേഷണം ചെയ്യും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്